Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

സോഡിയം കുറഞ്ഞാലും കൂടിയാലും പ്രശ്‌നം...ഈ മുന്‍കരുതലുകള്‍ എല്ലാവരും അറിഞ്ഞിരിക്കണം..

02 JANUARY 2021 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാലും കൂടിയാലും അപകടമാണ്..ശരീരത്തില്‍ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാല്‍ വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്..

ആരോഗ്യമുള്ള വൃക്കകള്‍ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നില ക്രമീകരിച്ചുകൊണ്ട് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു...... എന്നാൽ വൃക്കയ്ക്ക് തകരാറുള്ളവരിലും പ്രായമായവരിലും സോഡിയത്തിന്റെ അസന്തുലിതാവസ്ഥ കൂടുതലായി കാണപ്പെടുന്നുണ്ട്.

രക്തത്തില്‍ ആവശ്യത്തിന് സോഡിയം ഇല്ലാതിരിക്കുന്നതാണ് ഹൈപ്പോനാട്രീമിയ (കുറഞ്ഞ സോഡിയം) എന്ന അവസ്ഥ.. ചില മെഡിക്കല്‍ അവസ്ഥകള്‍, നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകള്‍, അല്ലെങ്കില്‍ അമിതമായി വെള്ളം കുടിക്കുന്നത് എന്നിവ സോഡിയം അളവ് കുറയാൻ കാരണമാകാറുണ്ട്.

നിങ്ങളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് ഒരു ലിറ്ററിന് 135 മുതല്‍ 145 മില്ലി അളവിലാണെങ്കിൽ സാധാരണമാണ്. ഇത് 135 mEq / L ന് താഴെയാണെങ്കില്‍, ഇത് ഹൈപ്പോനാട്രീമിയയാണ്.

ഹൈപ്പോനാട്രീമിയയുടെ തുടക്കത്തില്‍ ക്ഷീണം, തലവേദന എന്നിവയും, പിന്നീട് ചെറിയ രീതിയില്‍ സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, ആശയക്കുഴപ്പം, സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങൾ മറന്നുപോകുക , ചിലപ്പോള്‍ ആരേയും തിരിച്ചറിയാതിരിക്കുക, ചിലരെ മാത്രം തിരിച്ചറിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടമാകാം.......
തൈറോയ്ഡ് ഹോര്‍മോണ്‍ വളരെ കുറവാണെങ്കില്‍, ഇത് നിങ്ങളുടെ സോഡിയം നിലയെയും ബാധിക്കും. അതുകൊണ്ട് തൈറോയ്ഡ് നിയന്ത്രണത്തിൽ ആയിരിക്കാനും ശ്രദ്ധിക്കണം

കൂടാതെ വൃക്കരോഗം, ഹൃദയസ്തംഭനം,പ്രമേഹം , ധാരാളം വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാനസികാവസ്ഥ എന്നിവയെല്ലാം അപകടം വരുത്തി വെക്കുന്നതാണ്.

സോഡിയം കുറഞ്ഞതാണെന്നു ഉറപ്പായാൽ , ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്ലോറൈഡ് ലായിനി ഡ്രിപ്പായി നല്‍കുകയോ, ഭക്ഷണം ക്രമീകരിക്കുകയോ, കഴിക്കുന്ന മരുന്നുകളില്‍ വ്യത്യാസം വരുത്തുകയോ ചെയ്യും.. സ്വയം രോഗം നിര്‍ണയിക്കുന്നതും, ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. അതിനാല്‍ യോഗ്യരായ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് അതിനനുസരിച്ച് ആവശ്യമായ ചികിത്സകൾ സ്വീ കരിക്കേണ്ടത് അത്യാവശ്യമാണ്

സോഡിയം കൂടിപ്പോകുന്ന അവസ്ഥയെയാണ് ഹൈപ്പര്‍നാട്രീമിയ (Hypernatraemia) എന്നു പറയുന്നത്. വാര്‍ധക്യത്തില്‍ മാത്രമല്ല ശിശുക്കളിലും കണ്ടു വരുന്ന ഒന്നാണിത്. ....ശരീരത്തില്‍ ജലാംശം കുറയുന്നതാണ് സോഡിയം കൂടുന്നതിന്റെ പ്രധാനം കാരണം. ശരീരത്തിന്റെ ദഹനസംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വരുമ്പോഴും അമിതമായി ജലനഷ്ടം സംഭവിച്ചാലും സോഡിയം അളവ് കൊണ്ടാണ് സാധ്യതയുണ്ട്

ക്ഷീണം, ദാഹം ,നിര്‍ജലീകരണം, പരവേശം, മയക്കം എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും വേണ്ട വൈദ്യസഹായം നേടേണ്ടതുണ്ട്.......

അതിസാരം കാരണം ശരീരത്തില്‍ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി കുടിവെള്ളം മാത്രമായി നല്‍കുന്നതിന് പകരം തിളപ്പിച്ചാറ്റി തണുപ്പിച്ച വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം നല്‍കുന്നതാണ് ഉത്തമം.......

വെയിലത്ത് പണിയെടുക്കുമ്പോഴോ, അല്ലെങ്കില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതോ വഴി വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെ ക്ഷീണം തോന്നുമ്പോൾ ഉപ്പ് ചേർത്ത നാരങ്ങാ വെള്ളമോ കഞ്ഞി വെള്ളമോ കുടിയ്ക്കുന്നത് നല്ലതാണ്

ശരീരത്തില്‍ അകാരണമായി നീര് കാണുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക......സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും കണ്ടെത്താൻ താമസം ഉണ്ടാകാറുണ്ട് . അതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പെട്ടെന്ന് ഓര്‍മക്കുറവ്, സ്വബോധമില്ലാത്ത അവസ്ഥ എന്നിവ കാണപെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാകാൻ ശ്രദ്ധിക്കണം

ഉരുളക്കിഴങ്ങ് ,ചീസ്,വെജിറ്റബിൾ ജ്യൂസ്, അച്ചാറുകൾ,എന്നിവയിലെല്ലാം സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് മനസ്സിലാക്കി അതനുസരിച്ച് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (22 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (43 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (48 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (52 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends