Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാന്‍സര്‍ സാധ്യതയുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ ..ആദ്യം ശ്രദ്ധിക്കേണ്ടത് ഈ മാറ്റം

02 JANUARY 2021 03:15 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രം ഏറെ വളര്‍ന്നിട്ടും ക്യാന്‍സര്‍ എന്ന രോഗത്തിന് പൂര്‍ണപരിഹാരം കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല . തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും സുഖപ്പെടാൻ സാധ്യതയുണ്ട് എന്ന് മാത്രമാണ് ആകെയുള്ള ആശ്വാസം ..പക്ഷെ കണ്ടെത്താന്‍ വൈകിയാല്‍ ജീവന്‍ തന്നെ അപഹരിയ്ക്കുന്ന ഒരു രോഗമാണിത്. അതേസമയം പലപ്പോഴും യഥാസമയം കണ്ടെത്താൻ ആകുന്നില്ല എന്നതും ഇവിടെ വില്ലനാകുന്നു.

എന്നാല്‍ കൃത്യസയമത്ത് രോഗനിര്‍ണയം നടത്തിയാല്‍ രോഗത്തെ ഒരു പരിധി വരെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നത്തിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട് ..നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികൾ ഉൾപ്പടെ പലരും കാൻസർ എന്ന അവസ്ഥയെ അതിജീവിച്ചവരാണ്

അസാധാരണമായ കോശങ്ങള്‍ സൃഷ്ടിക്കുകയും അതിവേഗം വളരുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ / അവയവങ്ങള്‍ എന്നിവ ആക്രമിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്യാന്‍സർ ശരീരത്തെ കീഴ്പ്പെടുത്തുന്നത് ..

സ്തനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍,ആര്‍ത്തവ കാലത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന രക്ത സ്രാവം എന്നിവ സ്ത്രീകളിലുണ്ടാവുന്ന കാന്‍സര്‍ രോഗത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ആണ് .

സാധാരണയായി സ്തനത്തില്‍ കണ്ടുവരുന്ന വീക്കം കാന്‍സറല്ല. എന്തെങ്കിലും വിചിത്രമായി കാണുകയാണെങ്കില്‍ അപ്പോള്‍തന്നെ ഡോക്ടറെ സമീപിക്കുക.

സ്തനം ചുവന്ന രീതിയിലോ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ എന്തെങ്കിലും മാറ്റമോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബ്രസ്റ്റ് ക്യാന്‍സറുണ്ടോയെന്ന് കണ്ടുപിടിക്കുന്ന ബയോപ്സി അല്ലെങ്കില്‍ മെമ്മോഗ്രാം നടത്തി നോക്കുന്നതും നല്ലതാണ്.

അതുപോലെ ആര്‍ത്തവ ദിനങ്ങള്‍ കടന്നുപോയിട്ടും രക്ത സ്രാവമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധന ആവശ്യമാണ്. ഗര്‍ഭാശയത്തിന് അകത്ത് ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണമാണിത്.

മല,മൂത്ര വിസര്‍ജ്ജ്യ സമയത്ത് രക്തസ്രാവമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. .വ്യക്തമായ കാരണങ്ങളില്ലാതെ് രക്തസ്രാവം, കടുത്ത വയറുവേദന എന്നിവ ചിലപ്പോള്‍ മൂത്ര സഞ്ചിയില്‍ ഉണ്ടാവുന്ന കാന്‍സറിന്റെ സൂചനകളും ആയേക്കാം

ഭക്ഷണം കഴിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധന നടത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഛര്‍ദ്ദി അല്ലെങ്കില്‍ ശരീര ഭാരം കുറയുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയയാവണം. വയറിലുണ്ടാവുന്ന അര്‍ബുദത്തിന്റ ചില ലക്ഷണങ്ങളാണിവ.

അതുപോലെ തന്നെ വയറിലോ തൊണ്ടയിലോ അല്ലങ്കില്‍ അണ്ഡാശയത്തിലോ ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍..അമിത ഭക്ഷണം , വെളളം കുടിക്കുന്നത് കുറയുന്നത് , ഗ്യാസ് ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ എന്നിവയാണ് സാധാരണയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതിനു കാരണമാകുന്നത് .. എന്നാൽ എന്തെങ്കിലും സംശയം തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കരുത്

ഭാരത്തിലുണ്ടാവുന്ന വ്യത്യാസം തീര്‍ച്ചയായും സ്ത്രീകളില്‍ സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പെട്ടെന്ന് ഭാരം കുറയുകയാണെങ്കില്‍ ശ്രദ്ധിക്കുക. ആഗ്‌നേയ ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണമാണിത്.

മറുകുകളിൽ നിറവ്യത്യാസമോ വേദനയോ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്. സ്‌കിന്‍ കാന്‍സറിനുള്ള ലക്ഷണമാണ് ഇത്തരത്തില്‍ തൊലിയിലുണ്ടാകുന്ന മാറ്റങ്ങളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (2 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (5 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (5 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (5 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (5 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (5 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (5 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (6 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (6 hours ago)

Malayali Vartha Recommends