Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വാക്സിനെടുത്തിട്ടും കാര്യമില്ല ...ലോകത്തിനാകെ ഭീഷണിയായി കൊറോണ വൈറസ് വകഭേദം യു കെ യിൽ.. ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പ്

11 FEBRUARY 2021 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. വാക്സീൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നും യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് പറഞ്ഞു.

നിലവിൽ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവർ വ്യക്തമാക്കി. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം.

ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്‌സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.

ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന യഥാർഥ വൈറസിനെക്കൂടാതെ ജനിതക പരിവർത്തനം സംഭവിച്ച ഒട്ടേറെ വകഭേദങ്ങളും പലയിടത്തും കണ്ടെത്തിയിരുന്നു. അതിൽത്തന്നെ യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും വേരിയന്റുകളെയാണ് ലോകം ആശങ്കയോടെ കണ്ടത്. പെട്ടെന്നു പടരാനുള്ള ശേഷിയാണ് ഇവയെ അപകടകാരിയാക്കിയത്.

അതിനിടെ, ഫൈസറും ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്സീനുകൾ ജനിതക പരിവർത്തനം സംഭവിച്ച യുകെ വൈറസുകൾക്കെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞിരുന്നു..വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായാണ് ഫൈസറിന്റെ വാക്‌സിന്‍ വിഭാഗം വിദ്ഗ്ധന്‍ ഫില്‍ ഡോര്‍മിറ്റ്‌സെര്‍ പറഞ്ഞിരുന്നത്

എന്നാൽ നിലവിൽ ജനിതക പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കെന്റ് വൈറസുകൾക്കെതിരെ വാക്സീൻ വഴി ആർജിക്കുന്ന രോഗപ്രതിരോധ ശേഷി പോരാതെ വരുമെന്നാണ് ഷാരന്റെ മുന്നറിയിപ്പ്. വാക്സീൻ ശക്തിപ്പെടുത്താൻ കൂടുതൽ ശ്രമം വേണ്ടി വരും.

ആവശ്യമെങ്കിൽ വാക്സീന്റെ ബൂസ്റ്റർ ഡോസും നൽകേണ്ടി വരും. പ്രതിരോധത്തിനാവശ്യമായ വാക്സീൻ ഡോസുകൾ സ്വീകരിച്ചതിനു ശേഷവും നൽകുന്നതാണ് ബൂസ്റ്റർ ഡോസുകൾ. യുകെയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കെതിരെ നിലവിൽ വാക്സീനുകൾ ഫലപ്രദമാണ്. എന്നാൽ അവയ്ക്കു സംഭവിക്കുന്ന ജനിതകപരിവർത്തനം വാക്സീനുകളെയും മറികടക്കാൻ ശേഷിയുള്ളതാക്കുമെന്നും ഷാരൺ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (41 minutes ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (1 hour ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (3 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (3 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (4 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends