Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് വൈറസ്സിനെക്കാൾ അപകടകാരിയായ മ്യൂകോർമൈകോസിസ്’ എന്ന ഫംഗസ് അണുബാധ..കാഴ്ചശക്തി നഷ്ടമാകും...മരണ സാധ്യതയും

10 MAY 2021 04:50 PM IST
മലയാളി വാര്‍ത്ത


രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർക്ക് ഇപ്പോൾ ഭീഷണിയായിരിക്കുന്നതിന് മറ്റൊരു അത്യപൂർവ ഗുരുതര രോഗം ,,.ഒരുതരം ഫംഗൽ ബാധയാണ് വില്ലൻ... ‘മ്യൂകോർമൈകോസിസ്’ എന്നാണ് ഈ ഭീകരന്റെ പേര് കോവിഡ് രോഗം സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലും ആണ് ഈ രോഗം കാണപ്പെടുന്നത്‌


ഫംഗൽ ബാധ സ്ഥിരീകരിച്ചവരുടെ പകുതി മാത്രമേ രോഗമുക്തി നേടിയവരുളളൂ എന്നത് ഈ രോഗത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്ന വസ്തുതയാണ്. രോഗം മാറിയവർക്ക് പോലും കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. അഹമ്മദാബാദിൽ അഞ്ചുപേർക്ക് ഇത്തരത്തിൽ രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് രോഗം മാറിയെങ്കിലും കാഴ്ചശക്തി ഇല്ലാതെയായി. 34നും 47നുമിടയിൽ പ്രായമുളളവരായിരുന്നു രോഗം ബാധിച്ച അഞ്ചിൽ നാലുപേരും.


കോവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായവര്‍ക്ക് പലവിധ പാര്‍ശ്വഫലങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതിനിടയിലാണ് കഴിഞ്ഞ ദിവസം പുതിയൊരുതരം ഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ ഫംഗസിനെ മ്യൂക്കോര്‍മൈക്കോസിസ് എന്നും 'ബ്ലാക്ക് ഫംഗസ്' എന്നും വിളിക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയാണ് ഈ ഫംഗസ് ബാധിക്കുന്നത് . മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഈ ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിരവധി മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തിയതോടെ ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിൽ ഇതുവരെ ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല

അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു ഫംഗസ് അണുബാധയാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ്. ഈ രോഗം പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോര്‍മൈസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസ് ആണ് രോഗാണുവാഹകരാകുന്നത്


ആരോഗ്യപ്രശ്‌നമുള്ള ആളുകളെയും ചില മരുന്നുകള്‍ കഴിക്കുന്നവരെയും ആണ് ഫംഗൽ രോഗം ബാധിക്കുന്നത് ..പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ സൈനസുകള്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഈ ഫംഗസ് എളുപ്പത്തില്‍ പ്രവേശിക്കുന്നു. ഫംഗസ് ബാധ ഗുരുതരമായാല്‍ ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കോര്‍മൈസറ്റുകള്‍ വലിയ ഭീഷണിയല്ല


ഏറ്റവും സാധാരണയായ മ്യൂക്കോര്‍മൈക്കോസിസ് ആണ് പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്. കാന്‍സര്‍ ബാധിച്ചവരിലോ അവയവമാറ്റ ശസ്ത്രക്രിയയോ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്‌ ചെയ്തവരിലോ ആണ് ഇത് സംഭവിക്കുന്നത്. രക്തപ്രവാഹത്തിലൂടെ വ്യാപിച്ച് ശരീരത്തിന്റെ മറ്റേതെങ്കുലും ഭാഗത്തെ ബാധിക്കുന്നതാണ് ഡിസെമിനേറ്റഡ് മ്യൂക്കോര്‍മൈക്കോസിസ്.

കണ്ണിനും അല്ലെങ്കില്‍ മൂക്കിനും ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസം മുട്ടല്‍, രക്തത്തോടെയുള്ള ഛര്‍ദ്ദി, മാനസികാവസ്ഥയില്‍ മാറ്റം എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ പല്ലുവേദന, പല്ലുകള്‍ അയവുള്ളതാകല്‍, മങ്ങിയതോ വേദനയോടോ കൂടിയ ഇരട്ട കാഴ്ച എന്നിവയും ഉള്‍പ്പെടുന്നു.

ആരോഗ്യപ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ രോഗാണുക്കളോടും രോഗത്തോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്ന ആളുകളാണ് ഇതിന്റെ പിടിയില്‍ എളുപ്പം പെടുന്നത്. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ ബ്ലാക്ക് ഫംഗസിന് സാധ്യത കൂടുതലാകുന്നു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. അവയവം മാറ്റിവയ്ക്കല്‍ നടത്തിയവരും അപകടസാധ്യതാ ലിസ്റ്റിലുള്ളവരാണ്.

അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നവയാണ് ഈ ഫംഗസ്. വായുവിലൂടെയാണ് ഫംഗസ് ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നു. ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനും ഫംഗസ് ബാധ ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്വസനവ്യവസ്ഥയില്‍ നിന്നുള്ള ദ്രാവകത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയോ ടിഷ്യു ബയോപ്‌സി അല്ലെങ്കില്‍ ശ്വാസകോശം, സൈനസുകള്‍ തുടങ്ങിയവയുടെ സിടി സ്‌കാന്‍ നടത്തിയോ രോഗനിര്‍ണയം നടത്താം.

ധാരളം പൊടിപടലമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ മാസ്‌കുകള്‍ ഉപയോഗിക്കുക. പൂന്തോട്ട പരിപാലന സമയത്ത് ഷൂസ്, നീളമുള്ള വസ്ത്രങ്ങള്‍, നീളമുള്ള ഷര്‍ട്ട്, കയ്യുറകള്‍ എന്നിവ ധരിക്കുക. തേച്ചുകുളി ഉള്‍പ്പെടെ വ്യക്തിഗത ശുചിത്വം പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ .

ആന്റിഫംഗല്‍ മരുന്ന് ഉപയോഗിച്ച് മ്യൂക്കോര്‍മൈക്കോസിസ് ചികിത്സിക്കാം . ചില സന്ദര്‍ഭങ്ങളില്‍, ഇതിന് ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം. പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകള്‍ നിര്‍ത്തുക എന്നിവ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് -19 ചികിത്സയെത്തുടര്‍ന്ന് പ്രമേഹരോഗികളിലെ ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണമെന്നും ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends