Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ക്യാന്‍സറിന്റെ ഏറ്റവും വലിയ ദോഷം ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുമെന്നതാണ്... കാരണം ക്യാന്‍സര്‍ തുടക്കത്തില്‍ കാണിയ്ക്കുന്ന ലക്ഷണങ്ങൾ എല്ലാം മറ്റു സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കും . എന്നാല്‍ ക്യാന്‍സര്‍ ലക്ഷണം നമ്മുടെ നാവും ഉള്ളം കയ്യും നോക്കി മനസ്സിലാക്കാൻ പറ്റുമെന്ന്‌ പഠനങ്ങൾ

10 MAY 2021 05:23 PM IST
മലയാളി വാര്‍ത്ത

ഏറെ ഭയപ്പെടുത്തുന്ന രോഗം തന്നെയാണ് ക്യാന്‍സര്‍. നേരത്തെ അറിഞ്ഞാലൊരു പരിധി വരെ ക്യാൻസർ പൂർണമായി സുഖപ്പെടുത്താം ,എന്നാൽ ക്യാന്‍സറിന്റെ ഏറ്റവും വലിയ ദോഷം ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുമെന്നതാണ് . കാരണം ക്യാന്‍സര്‍ തുടക്കത്തില്‍ കാണിയ്ക്കുന്ന ലക്ഷണങ്ങൾ എല്ലാം മറ്റു സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കും . ഇതുകൊണ്ടുതന്നെ ഇതാരും കാര്യമാക്കി എടുക്കുകയുമില്ല.

എന്നാല്‍ ക്യാന്‍സര്‍ ലക്ഷണം നമ്മുടെ നാവും ഉള്ളം കയ്യും ഒക്കെ നോക്കി മനസ്സിലാക്കാൻ പറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത് . ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു തെളിഞ്ഞത്.

 

 

ഉള്ളംകയ്യിലെ ചര്‍മം വീര്‍ക്കുന്നതും , കട്ടി കൂടുന്നതും കാൻസർ ലക്ഷണവും ആണ് . കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി ഇത് നമുക്കുതന്നെ കണ്ടെത്താന്‍ സാധിയ്ക്കും. ഇതിനു പുറമെ കൈക്കുള്ളിലെ ചര്‍മത്തിന്റെ സ്വാഭാവിക മൃദുത്വം ഇല്ലാതാകും . അതോടൊപ്പം വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും. ഉള്ളംകയ്യിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതെല്ലാം ഉള്ളംകൈ സൂചിപ്പിയ്ക്കുന്ന ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.

 

 

പക്ഷെ ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാകുമ്പോൾ കയ്യിലെ ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതി വിട്ടുകളയുന്നതാണ് പതിവ് . കയ്യിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ തുടങ്ങിയവ ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കയ്യിലെ പ്രശ്‌നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത അവഗണിയ്ക്കും. ശ്രദ്ധ മുഴുവ ആസ്ത്മയുടെ ചികിത്സയിൽ ആയിരിക്കും .. ഉള്ളം കയ്യിലെ ലക്ഷണങ്ങൾ ഓർക്കുകയെ ഇല്ല

 

 


കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്. നോര്‍മല്ലാത്ത വൈറ്റ്ബ്ലഡ് കോശങ്ങളെ ഉല്‍പാദിപ്പിയ്ക്കുമ്ബോഴാണ് ലുക്കീമിയ അപകടമാകുന്നത്. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിയ്ക്കും. ഇതോടൊപ്പം കഴുത്തിലും കക്ഷത്തിലുമെല്ലാം ലിംഫ് നോഡുകള്‍ വീര്‍ക്കുകയും ചെയ്യും.

 

 

നാവിന്റെ നിറം നോക്കിയും രോഗസാധ്യത മനസ്സിലാക്കാം. പലപ്പോഴും വിറ്റാമിന്റെ അഭാവം കൊണ്ടും വേണ്ടത്ര പോഷണം ലഭിയ്ക്കാത്തതു കൊണ്ടും പലപ്പോഴും നാവിന്റെ നിറം മാറാം. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ , അല്ലെങ്കിൽ മരുന്നിന്റെ അലര്‍ജി, പുകവലിയ്ക്കുന്നവര്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും നാവിന്റെ നിറം കറുപ്പായി തോന്നാം . എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും ഈ കറുപ്പ് നിറം മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 

 

നാവിന്റെ നിറം മഞ്ഞ നിറമാണെങ്കില്‍ പലപ്പോഴും ഫംഗല്‍ പ്രശ്‌നങ്ങളോ ബാക്ടീരിയയുടെ കടന്നാക്രമണമോ എല്ലാം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല ശരീരത്തിന്റെ നിര്‍ജ്ജലീകരണവും പലപ്പോഴും മഞ്ഞ നിറമുള്ള നാവിന് കാരണമാകും

 

 

ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം കാരണം നാവില്‍ വെളുത്ത നിറം വരാം. എന്നാൽ ശരീരത്തില്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം എന്ന നിലയ്ക്ക് പലപ്പോഴും നാവിന് വെളുത്ത നിറം വരാറുണ്ട്

 

നാവില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവ് ഉണ്ടെങ്കില്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായി ഇത് പറയാം. എന്നാല്‍ നാവിലും വിയലും ഉണ്ടാവുന്ന എല്ലാ മുറിവുകളും ക്യാന്‍സര്‍ ലക്ഷണമാണെന്ന് കരുതി പേടിയ്ക്കരുത്..എന്നിരുന്നാലും ശരീരത്തിൽഅസ്വാഭാവികമായി എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുന്നതാണ് നല്ലത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends