Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കാലിലെ നീര് കുറയുന്നില്ലേ? യൂറിക് ആസിഡ് അളവിലെ മാറ്റം.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

05 MAY 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൃത്യമായി നിലനിര്‍ത്തണം. രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുന്നത് ഒരിക്കലും നല്ലതല്ല. ഇത് ആരോഗ്യത്തിന് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ക്കുള്ളിലെ ലൈനിംഗ് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു.

ഇവരില്‍ വൃക്കരോഗ സംബന്ധമായ അസ്വസ്ഥതകള്‍ വളരെ കൂടുതലാണ്. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുകയും ഹൃദയ പ്രശ്‌നങ്ങള്‍ അമിതമായ രക്തസമ്മര്‍ദ്ദം, സന്ധിവാതം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്നത് പലപ്പോഴും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ വൃക്ക തകരാറിലാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൂടാതെ, യൂറിക് ആസിഡ് വൃക്കകള്‍ക്ക് തന്നെ തകരാറുണ്ടാക്കുകയും വൃക്കരോഗം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണവിധേയമാക്കുന്നതിലൂടെ, വൃക്കയിലെ കല്ലുകള്‍ ഇല്ലാതാക്കുന്നതിനും വൃക്ക ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

പലപ്പോഴും യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വേദനാജനകമായ കോശജ്വലന അവസ്ഥയാണ് സന്ധിവാതം. യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് മുന്‍പ് തന്നെ അതിനെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. സന്ധിവാതം പാരമ്പര്യമായിട്ടുള്ളവരെങ്കില്‍ ഇവരില്‍ ഈ ലക്ഷണങ്ങള്‍ നേരത്തേ കണ്ട് തുടങ്ങും.

യൂറിക് ആസിഡിന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കണം. ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിലൂടെ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതായത് ചെറിയ മാറ്റം പോലും അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.

ശരീരത്തില്‍ എപ്രകാരം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാം? അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യമാണ്. ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. പ്യൂരിനുകള്‍ കൂടുതലുള്ള റെഡ്മീറ്റ്, കക്ക തുടങ്ങിയവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതും അമിതവണ്ണവും എല്ലാം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടേയും നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (14 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (21 minutes ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (1 hour ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (1 hour ago)

യു.ജി.സി-നെറ്റ് 2025’  (1 hour ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (1 hour ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (1 hour ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (2 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (2 hours ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (2 hours ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (3 hours ago)

വിമാന സർവീസുകൾ താറുമാറിൽ  (3 hours ago)

Malayali Vartha Recommends