Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

22 JANUARY 2024 03:57 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂൺ കാണുന്നതിനിടെ പെട്ടെന്ന് ഫോൺ കയ്യിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉത്തർപ്രദേശിലെ അറോറ ജില്ലയിലാണ് കാമിനി എന്ന കുട്ടിയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂൺ കാണുന്നതിനിടെ പെട്ടെന്ന് ഫോൺ കയ്യിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനൽകാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോഗമാണോ മരണകാരണമെന്ന് അറിയാൻ അന്വേഷണം ആവശ്യമാണെന്നും അംറോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിംഗ് പറഞ്ഞു. എന്നാല്‍ ഇതാദ്യമായല്ല പ്രദേശത്ത് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത്. അംറോഹ, ബിജ്‌നോർ ജില്ലകളിലായി കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം കുട്ടികളും യുവാക്കളും സമാനമായ രീതിയിൽ ഹൃദയാഘാതം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2023 ഡിസംബർ 31ന് അംറോഹയിലെ ഹസൻപൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 16കാരനായ പ്രിൻസ് കുമാർ ബോധരഹിതനയി വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബിജ്‌നോർ സ്വദേശിനിയായ 12കാരി ഷിപ്ര 2023 ഡിസംബർ ഒമ്പതിന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 'തണുത്ത കാലാവസ്ഥ കാരണം ഹൃദയാഘാതം സാധാരണമാണ്. ഓക്സിജന്റെ അളവും രക്തസമ്മർദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു'- സീനിയർ ഫിസിഷ്യൻ രാഹുൽ ബിഷ്‌നോയ് പറഞ്ഞു.

മുതിർന്നവരിൽ മാത്രം കേട്ട് പരിചയിച്ച ഹൃദയാഘാതം ഇന്ന് കുട്ടികളിലും കൂടിവരുകയാണ്. കൊഗ്നീഷ്യല്‍ ഹാര്‍ട്ട് ഡിഫക്ട്‌സ് ഉള്ള കുട്ടികളില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരം അവസ്ഥകളില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നുണ്ട്. ചിലപ്പോള്‍ ഇത്തരം ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുപ്പം മുതല്‍ ഉള്ളവരില്‍ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിലേയ്ക്ക് പോകാനും സാധ്യത കൂട്ടുന്നു. ഇവ കൂടാതെ, നവജാതശിശുക്കളില്‍ ന്യൂമോണിയ പോലെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ കുട്ടികളില്‍ ന്യൂമോണിയ വര്‍ദ്ധിച്ചാലെല്ലാം അത് ഹൃദയത്തിലേയക്ക് മിതമായി സമ്മര്‍ദ്ദം ചെലുത്തുകയും ഇത് ഹൃദയാഘാതത്തിന് മറ്റൊരു കാരണമായി മാറുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ കുട്ടകിള്‍ക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങള്‍, വെള്ളത്തില്‍ മുങ്ങി പോകുന്നത്, ഷോക്ക് ഏല്‍ക്കുന്നത് എന്നിവയെല്ലാം പെട്ടെന്നുള്ള ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നുണ്ട്.

അതുപോലെ, ചില കുട്ടികള്‍ക്ക് നേരത്തെ കണ്ടെത്താത്ത എന്തെങ്കിലും ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇതും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. അമിതമായി മരുന്ന് കുത്തി വെക്കുന്നത് അല്ലെങ്കില്‍ ഓവര്‍ ഡോസ് മരുന്ന് കഴിക്കുന്നതെല്ലാം ഹൃദയത്തിന്റെ താളം അപകടാവസ്ഥയിലേയ്ക്ക് ആക്കുന്നു. അതുപോലെ തന്നെ ചില കുട്ടികള്‍ക്ക് എന്തെങ്കിലും അപകടം മൂലം ഉണ്ടായ മാനസികാവസ്ഥയും ഹൃദയാഘാതത്തിന് ഒരു കാരണമാണെന്ന് ഡോക്ടര്‍ പറയുന്നു.

പെട്ടെനന് തന്നെ നെഞ്ചില്‍ ഒരു വേദന അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടാം. അതുപോലെ, എന്തെങ്കിലും ഒരു കാര്യം ചെയ്ത് കഴിയുമ്പോള്‍ തളര്‍ന്ന് പോകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ചിലപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഇവര്‍ക്ക് തളര്‍ച്ച, തലകറക്കം എന്നിവ കാണപ്പെടാം. അമിതമായിട്ടുള്ള ക്ഷീണം, ചെറിയ രീതിയില്‍ തല വേദന എന്നിവ കാണപ്പെടാറുണ്ട്. ചിലരില്‍ ഹാര്‍ട്ട് റേയ്റ്റ് അമിതമായി കൂടുന്ന അവസ്ഥയും ഉണ്ടാകുന്നു. ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം, പതിവില്ലാത്ത അമിതമായിട്ടുള്ള തളര്‍ച്ച എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

ഹൃദയാഘാതം വന്നാല്‍ വളരെ പെട്ടെന്ന് തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ അദ്യത്തേത്, ഒരു ആംബുലന്‍സ്, അല്ലെങ്കില്‍ ഏതെങ്കിലും വണ്ടി വിളിച്ച് വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. അതുപോലെ തന്നെ കുട്ടി നിങ്ങള്‍ ചോദിക്കുന്നതിനോട് പ്രതികരിക്കുന്നുണ്ടോ എന്ന്പരിശോധിക്കണം. അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ഹൃദയാഘാതം ആണ് എന്നതാണ്. അതുപോലെ തന്നെ കുട്ടിയുടെ തല പുറകിലേയ്ക്ക് ചരിച്ച് വായ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കണം.

 

അതുപോലെ തന്നെ കുട്ടിയുടെ ശ്വാസം പരിശോധിക്കുക. കുട്ടി ശ്വസിക്കുന്നുണ്ടെങ്കില്‍ സിപിആര്‍ ഉടനെ കൊടുക്കേണ്ടത് അനിവാര്യമാണ്. കുട്ടിയുടെ ഒരു കൈ നെഞ്ചിലും ഒരു കൈ തലയിലുമായി വെക്കണം. അതുപോലെ നെഞ്ചില്‍ നന്നായി സമ്മര്‍ദ്ദം കൊടുത്ത് ഞെക്കി നോക്കുക. വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറെ കാണിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends