നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ അറിയാം ഹൃദയാഘാത സാധ്യതകള്‍!
ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ നാം പലപ്പോഴും മെഡിക്കല്‍ ടെസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവയില്‍ ചിലതൊക്കെ നമുക്ക് വീട്ടില്‍ നിന്ന് ചെയ്ത് നോക്കി തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുപിടിയ്ക്കാം.
തണുത്ത വെള്ളത്തില്‍ കൈവിരലുകള്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റ് ചെയ്യുന്നത്. നല്ല തണുത്ത വെള്ളത്തില്‍ വിരലിന്റെ അഗ്രഭാഗങ്ങള്‍ 30 സെക്കന്‍ഡോളം സമയം മുക്കിപ്പിടിക്കുക. ഇതിന് ശേഷം പുറത്തെടുക്കുക. വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി വെയ്ക്കുമ്പോള്‍ ചുളിയുന്നത് സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ള നിറമോ ആണ് കാണാന്‍ സാധിക്കുന്നതെങ്കില്‍ ആരോഗ്യപ്രശ്നം ഉണ്ടെന്നര്‍ത്ഥം.
രക്തപ്രവാഹത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൈവിരലുകള്‍,മൂക്ക്,ചെവി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയും.ഈ ഭാഗത്തേയ്ക്ക് രക്തം പ്രവഹിക്കാതാകുമ്പോള് അവിടം കട്ടിയാകും. രക്തപ്രവാഹം വേണ്ട രീതിയില്‍ നടക്കാത്തതിനാല്‍ അത് ഹാര്‍ട്ട് അറ്റാക്കിനും മറ്റും കാരണമായിത്തീരും.
https://www.facebook.com/Malayalivartha