Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ അസ്വസ്ഥതകൾ നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ ?എങ്കിൽ അത് പാനിക് അറ്റാക്കിന്റെ സൂചനയാണ് ; വേഗം ചികിത്സ തേടൂ

01 OCTOBER 2019 05:27 PM IST
മലയാളി വാര്‍ത്ത

പാനിക് അറ്റാക്ക് എന്ന് കേട്ട് പേടിക്കേണ്ട . അറ്റാക്ക് തന്നെയാണെങ്കിലും പാനിക് അറ്റാക്കിന് ഹാര്‍ട്ട് അറ്റാക്കുമായി യാതൊരു തരത്തിലെ ബന്ധവുമില്ല. എന്നാലും പാനിക് അറ്റാക്കുള്ളവർ ചികിത്സ തേടേണ്ടുന്നത് അത്യാവശ്യം തന്നെയാണ്. പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ്. യാത്ര ചെയ്യേണ്ടി വരുമ്പോൾ തിരക്കുള്ള സ്ഥലങ്ങളില്‍ എത്തുമ്പോൾ ഒക്കെ ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി തോന്നുക , വിയര്‍പ്പ്, വിറയൽ , ഹൃദയമിടിപ്പ് കൂടുക , ശ്വാസംമുട്ടല്‍ അനുഭവപ്പെടുക , ഇപ്പോള്‍ മരിച്ച്‌ പോകുമെന്ന തോന്നുക, ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടെങ്കിൽ അത് പാനിക് അറ്റാക്ക് എന്ന പ്രശ്‌നമാണ്. എന്നാൽ ഇതിന് ഹാര്‍ട്ട് അറ്റാക്കുമായി ഒരു ബന്ധവുമില്ല എന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നും മറ്റ് സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലെങ്കിലും പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്' എന്ന് പറയുന്നത്. ഈ അവസ്ഥ ഏതാനും മണിക്കൂറുകളോ ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമോ നിലനില്‍ക്കാറുണ്ട്.

പാനിക് അറ്റാക്ക് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുമ്പോൾ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പടുന്ന അവസ്ഥ ഉണ്ടാകും. ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുന്ന മാനസിക അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവയൊക്കെ ആ സമയങ്ങളിൽ അനുഭവപ്പെടും. ഏകാന്തമായ സ്ഥലങ്ങളിലും തിക്കിലും തിരക്കിലുമൊക്കെ പ്പെട്ടുപോയാലും പാനിക് അറ്റാക് ഉണ്ടാകുമോ, രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ കിട്ടുമോ, മരിച്ച്‌ പോകുമോ തുടങ്ങിയ പേടി കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. ഇനി പറയുന്ന യ ലക്ഷണങ്ങളില്‍ ഏതെങ്കിലും നാല് ലക്ഷണങ്ങളുള്ളവര്‍ക്ക് പാനിക് അറ്റാക്കാണ് എന്ന് ഉറപ്പിക്കാം. ശക്തമായി ഹൃദയമിടിക്കുക , വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ അസ്വസ്ഥത , മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും തുടങ്ങിയവ . ഈ രോഗത്തിന് മാത്രമല്ല മറ്റ് രോഗങ്ങള്‍ക്കും ഈ ലക്ഷണങ്ങള്‍ ഉണ്ട്.അത് കൊണ്ട് അത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുക.


ഈ പ്രശ്‌നങ്ങളുമായി പലരും മനോരോഗ വിദഗ്ധരെയാണ് കാണാറുള്ളത്. അസ്വസ്ഥമായ ചിന്തകൾ പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങൾ മനസിലാക്കുകയും വിശദമായി അത് അറിയുകയുമാണ് അവർ ചെയുന്നത് . പാനിക് അറ്റാക്ക് അനുഭവപ്പെടുന്ന സമയത്ത് രോഗിയുടെ പെരമാറ്റ രീതിയും അന്വേഷിച്ചറിയും ,മാത്രമല്ല മറ്റു മാനസിക രോഗങ്ങളുണ്ടോയെന്നും ഇവർ പരിശോധിച്ചറിയും.
ഈ രോഗത്തിന് നൽകുന്ന മരുന്നുകൾ ആന്റി ഡിപ്രസന്‍സ് മരുന്നുകളാണ് . അത് ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ളതാണ് . പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഈ മരുന്നുകൾ ഉപയോഗപ്രദമാകും . ഫ്ളൂവോക്സെറ്റിന്‍, ഫ്ളൂവോക്സിന്‍, സെര്‍ട്രാലിന്‍, പരോക്സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്സിന്‍ തുടങ്ങിയവയും പാര്‍ശ്വഫലങ്ങള്‍കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങാന്‍ പക്ഷേ ഒരുമാസത്തോളം എടുക്കും. അതിനാല്‍ തന്നെ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കുന്നു. , ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തുകയും വേണം. ഈ മരുന്നുകളൊക്കെ ഡോക്ടർ രോഗിയെ മനസിലാക്കി നൽകുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (5 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (5 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (6 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (6 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (6 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (6 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (6 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (6 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (6 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (7 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (7 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (8 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (8 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (10 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (10 hours ago)

Malayali Vartha Recommends