Widgets Magazine
17
Jun / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍


സൗമ്യയെ കൊന്ന ശേഷം ആത്മഹത്യയിരുന്നു ലക്‌ഷ്യം.. അവളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു!! അവളില്ലാത്ത ലോകത്ത് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാകില്ല... സൗമ്യ കൊലക്കേസില്‍ അജാസിന്‍ ഞെട്ടിക്കുന്ന മൊഴി രേഖപ്പെടുത്തി


അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടുകാർ


സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച്‌ ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്ന് അജാസ് നിർദ്ദേശങ്ങൾ വച്ചു:- തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ കേണപേക്ഷിച്ചപ്പോൾ, സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി.... സൗമ്യ അജാസില്‍ നിന്നും നേരിട്ടിരുന്നത് കൊടിയ ഉപദ്രവങ്ങള്‍


സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; അ​​ജാ​​സിന്‍റെ നി​​ല ഗുരുതരാവസ്ഥയിൽ തു​​ട​​രു​​ന്നു... ​​

കൗമാരക്കാരുടെ ലൈംഗികസംശയങ്ങള്‍

02 JANUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

കൂട്ടുകാരില്‍നിന്നും മറ്റും ലഭിക്കുന്ന അറിവുകള്‍ കൗമാരക്കാരില്‍ അനാവശ്യമായ ഉത്കണ്ഠകള്‍ക്ക് ഇടയാക്കുന്നു. കൗരമാരക്കാരുടെയിടയില്‍ സ്വപ്നസ്ഖലനത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴാണ് ആണ്‍കുട്ടികള്‍ ലൈംഗികശേഷി കൈവരിക്കുന്നതും ചില സമയങ്ങളില്‍ സ്വപ്നസ്ഖലനം സംഭവിക്കുന്നതും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നതു കാണുകയും രാത്രിയില്‍ ഉറക്കത്തില്‍ സ്ഖലനം സംഭവിക്കുകയും ചെയ്താല്‍ ഇതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് എന്തോ വലിയ കാര്യം സംഭവിച്ചതു പോലെ അമിത ഉത്കണ്ഠയുണ്ടാകാം. ചിലര്‍ സ്വപ്നസ്ഖലനത്തെ രോഗമായി കണക്കാകുകയും തന്റെ ആരോഗ്യം ക്ഷയിക്കുമെന്നു കരുതി മനഃസമാധാനം നഷ്ടപ്പെട്ട് പഠനത്തില്‍ പിന്നാക്കമാകുക വരെ ചെയ്യാം.

കൂട്ടുകാരില്‍ നിന്നോ മറ്റു മാര്‍ഗങ്ങളിലൂടെയോ ആകാം കൗമാരത്തില്‍ ആണ്‍കുട്ടികള്‍ സ്വയംഭോഗത്തെക്കുറിച്ച് അറിയുന്നത്. ചിലരില്‍ അമിതമായി സ്വയംഭോഗം ചെയ്യുന്ന പ്രവണതയുമുണ്ട്. സ്വപ്നസ്ഖലനത്തിനെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചുമുള്ള ചില വികലമായ അറിവുകള്‍ പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കാറുണ്ട്. ഒരു തുള്ളി ശുക്ലം നൂറു തുള്ളി രക്തത്തില്‍നിന്ന് ഉണ്ടാകുന്നതാണെന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണ.

രാവിലെ ഉണരുമ്പോള്‍ സ്വപ്നസ്ഖലനം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്റെ ആരോഗ്യം ചോര്‍ന്നു പോകുന്നതായി സംശയിക്കുന്നവരും കുറവല്ല. കവിള്‍ ഒട്ടുന്നതും ശരീരം മെലിയുന്നതുമെല്ലാം സ്വയംഭോഗം കൊണ്ടാണെന്ന് കരുതുന്നവരുമുണ്ട്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം അറിവുകള്‍ കൗമാരക്കാരില്‍ അനാവശ്യ ഉത്കണ്ഠയ്ക്കു കാരണമാകുന്നു. കൗമാരത്തിലേക്കു കാലൂന്നുന്നതിന്റെ ലക്ഷണമായി മാത്രം കരുതാവുന്ന സ്വപ്നസ്ഖലനം മുപ്പതു വയസ്സു വരെ തുടരാം. സ്വയംഭോഗം വഴിയോ ലൈംഗികബന്ധം വഴിയോ ശുക്ലം പോയില്ലെങ്കില്‍ അതു തനിയെ പുറത്തു പോകുന്ന മാര്‍ഗങ്ങളിലൊന്നാണ് സ്വപ്നസ്ഖലനം.

കൗമാരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്കും പലവിധമായ ഉല്‍ക്കണ്ഠകള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഉല്‍ക്കണ്ഠ സ്വന്തം ശരീരത്തെ കുറിച്ച് തന്നെയാണ്. അവരുടെ ശ്രദ്ധയില്‍ ആദ്യം പെടുന്ന വ്യത്യാസങ്ങള്‍ നെഞ്ചില്‍ വരുന്ന വ്യത്യാസങ്ങള്‍ ആണ്. സ്തനവളര്‍ച്ച ഉണ്ടാകുന്നതോടുകൂടി ചില വ്യത്യാസങ്ങള്‍ വരുന്നു. കൂടാതെ ശരീരത്തില്‍ രോമവളര്‍ച്ച ഉണ്ടാകുന്നു. പ്രത്യേകിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളിലും , കക്ഷത്തുമെല്ലാം രോമവളര്‍ച്ച ഉണ്ടാകുന്നത് അവര്‍ കാണുന്നു. ഇത് ചിലരില്‍ ഉല്‍ക്കണ്ഠ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് ആദ്യ ആര്‍ത്തവം ആണ്. ആദ്യമായി തന്റെ ശരീരത്തില്‍ നിന്നും, സ്വകാര്യ ഭാഗത്തു കൂടി രക്തം ഒഴുകി വരുന്നത് പെണ്‍കുട്ടികളെ ഭയപ്പെടുത്തിയേക്കാം.

ആദ്യ ആര്‍ത്തവ രക്തം കണ്ടു ഭയന്ന് നിലവിളിച്ചു കൊണ്ട് ഓടിയ പെണ്‍കുട്ടികള്‍ വരെയുണ്ട്. അത് കൊണ്ട് കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴേയ്ക്ക് തന്നെ അവരുടെ ശരീരത്തില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ക്കു പറഞ്ഞു കൊടുക്കണം. സ്തനവളര്‍ച്ച, ആര്‍ത്തവം, ആര്‍ത്തവകാലശുചിത്വം എന്നിവയെ കുറിച്ചെല്ലാം കുട്ടിയോട് മുന്‍കൂട്ടി പറയണം. ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായാണ് ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതെന്നും അതെ തുടര്‍ന്ന് എതിര്‍ ലിംഗത്തില്‍പെട്ടവരോട് പ്രത്യേക താല്പര്യം ഉടലെടുക്കാന്‍ സാധ്യത ഉണ്ടെന്നും അത് സ്വാഭാവികമാണെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. അത്തരം മനോവികാരങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് അറിവുണ്ടായിരിക്കയില്ല.

പല ആണ്‍കുട്ടികളും ഈ കാലത്ത് പ്രണയാഭ്യര്‍ഥനകളുമായി പെണ്‍കുട്ടികളെ സമീപിയ്ക്കാറുണ്ട്.അവയെ ഉള്‍ക്കൊള്ളണമോ തിരസ്‌കരിക്കണമോ എന്നിങ്ങനെയുള്ള ആകുലതകള്‍ അവര്‍ക്ക് ഉണ്ടാകാറുണ്ട്. കൂടാതെ സ്വയംഭോഗം മുതലായ കാര്യങ്ങളെ കുറിച്ച് അവര്‍ അറിഞ്ഞു തുടങ്ങുന്നതും ഇക്കാലത്താണ്. സ്വയംഭോഗം പാപമാണെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നുമൊക്കെ അവര്‍ക്കു ലഭിയ്ക്കുമ്പോള്‍ അവര്‍ ആകപ്പാടെ അങ്കലാപ്പില്‍ ആകുന്നു. ഇതില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നതിനെ കുറിച്ചൊക്കെ വ്യക്തമായ അവബോധം കുട്ടികള്‍ക്ക് ലഭ്യമാകണം.

സ്വയംഭോഗം പാപമാണോ എന്ന് ചോദിച്ചാല്‍ പാപമല്ല എന്ന് തന്നെയാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചാല്‍ മറ്റേത് അഡിക്ഷനെ പോലെയും സെക്‌സിനോടും സ്വയംഭോഗത്തോടും അമിത ആസക്തി ഉണ്ടെങ്കില്‍ അത് അപകടമാണെന്ന് വേണം മനസ്സിലാക്കേണ്ടത്.

പല അബദ്ധധാരണകളുടെയും ഫലമായി വിവിധ വസ്തുക്കള്‍ ലൈംഗിക അവയവങ്ങളില്‍ കടത്തി സ്വയംഭോഗം ചെയ്യുമ്പോള്‍ അണുബാധ , പരുക്ക് തുടങ്ങിയവ ഉണ്ടായേക്കാം. ഇതേ തുടര്‍ന്ന് മൂത്ര നാളത്തില്‍ അണുബാധ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.അതിനാല്‍ വൃത്തി ഹീനമായ വസ്തുക്കളോ കൈവിരലുകളോ, മറ്റു വൈബ്രേറ്ററുകള്‍ പോലുള്ള ഉപകരണങ്ങളോ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍  (37 minutes ago)

എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  (49 minutes ago)

അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടു  (53 minutes ago)

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു  (1 hour ago)

സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയ  (1 hour ago)

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്; പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

മദ്രസ ബസിൽ മലയാളി ബാലൻ ശ്വാസംമുട്ടി മരിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി  (1 hour ago)

ഭീകരര്‍ ഞെട്ടിവിറച്ചു; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളെ വിറപ്പിച്ച് ഇന്ത്യ; ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ എന്ന സൈനിക നടപടിയിൽ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോർട  (1 hour ago)

സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; അ​​ജാ​​സിന്‍റെ നി​​ല ഗുരുതരാവസ്ഥയിൽ തു​​ട​​രു​​ന്നു... ​​  (1 hour ago)

പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ ചാടിയ പിതാവിന് ദാരുണാന്ത്യം  (1 hour ago)

ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ചുംബിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് അഴിപ്പിച്ച് കാമുകിയുടെ ആസിഡ് ആക്രമണം  (1 hour ago)

പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച്‌ കണ്ടിട്ടില്ല; ബൽറാമിനും ഷാഫിക്കും ഫിറോസിനും ഒരു തുറന്ന കത്ത്  (1 hour ago)

സൗദിയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു  (2 hours ago)

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് പരിക്ക്  (2 hours ago)

പാകിസ്ഥാന് ഇന്ത്യ നല്‍കിയ മറ്റൊരു സ്ട്രൈക്ക് ; ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്  (2 hours ago)

Malayali Vartha Recommends