പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!
സെക്സും സംഗീതവും തമ്മിൽ വലിയ ബന്ധമാണ് ഉള്ളത്. പഠനങ്ങൾ പറയുന്നത് ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്നാണ്. അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത് ഉച്ചത്തിലുള്ള സംഗീതത്തിന് ലൈംഗിക ചോദനകളെ ഉയർത്താൻ കഴിയുമെന്നാണ്.
ഈ വിഷയത്തിൽ ഓഡിയോ ഹാർഡ് വെയർ കമ്പനിയായ സോണോസും ആപ്പിൾ മ്യൂസികും ചേർന്ന് 30000 പേരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ നടത്തിയത്. ഉച്ചത്തിൽ പാട്ടുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം 67 ശതമാനമായതായി പഠത്തിൽ പറയുന്നുമുണ്ട്.
ഇങ്ങനെ പാട്ടു കേൾക്കുന്നത്തിലൂടെ ഓക്സിടോസിൻ്റെ ഉൽപ്പാദനം വർധിക്കുകയും മനുഷ്യരുടെ മാനസികോല്ലാസത്തിന് കാരണമാകുന്നതായും ന്യൂറോ വിദഗ്ധർ വ്യക്തമാക്കുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള ഒരു മനുഷ്യനെ സഹായിക്കുന്നതിന് സംഗീതം ശ്രവിക്കുന്നത് ഫലപ്രദമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള സെക്സോളജിസ്റ്റ് വ്യക്തമാക്കുന്നു.
അതേസമയം സംഗീതം മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണെന്ന് ഗവേഷകർ നേരത്തെ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒന്നാണ്. അതിനാൽ സംഗീതം പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കാൻ കാരണമാകും.
https://www.facebook.com/Malayalivartha