Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

ലൈംഗിക ജീവിതം 70 വയസ്സോടെ അവസാനിക്കുമോ?

22 JULY 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

70 കഴിഞ്ഞവരുടെ ലൈംഗികജീവിതം എന്ന വിഷയത്തില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി അടുത്തിടെ ഒരു പഠനം നടത്തി. 6000 അമേരിക്കക്കാരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ ആ സര്‍വേയില്‍ 70 വയസ്സ് എത്തുന്നതോടെ ഒരു ശരാശരി പുരുഷന്റെ ലൈംഗിക ജീവിതം കഴിയും എന്ന് കണ്ടെത്തി എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.

എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ആ ലേഖനത്തില്‍ സെക്‌സ് ജീവിതം 70 വയസ്സില്‍ അവസാനിയ്ക്കും എന്നല്ല പറയുന്നത്. മറിച്ച് എല്ലാ പ്രായത്തില്‍ പെട്ടവരിലും നല്ല ആരോഗ്യ സ്ഥിതിയില്‍ ഇരിയ്ക്കുന്നവര്‍ സെക്‌സില്‍ താല്പര്യം കാണിയ്ക്കുന്നുണ്ടെന്നും എന്നാല്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കിടയില്‍ അനാരോഗ്യം, അവ ചികില്‍സിയ്ക്കാനുപയോഗിയ്ക്കുന്ന മരുന്നുകളുടെ ഫലങ്ങള്‍, പങ്കാളിയുടെ വിയോഗം എന്നീ കാരണങ്ങളാല്‍ പുരുഷന്മാരില്‍ 39%-ത്തിനും സ്ത്രീകളില്‍ 17 %-ത്തിനും പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഉണ്ടാകാറില്ല എന്നാണ് പറയുന്നത്.

ആ പ്രസ്താവനയും തെറ്റിദ്ധാരണാജനകം ആണ്. 75 വയസ്സിന് മേലുള്ളതും പങ്കാളികളുള്ളവരുമായവരില്‍ 46 % പുരുഷന്മാരും 41 % സ്ത്രീകളും പറഞ്ഞത് അവര്‍ സജീവ ലൈംഗിക ജീവിതം ഉള്ളവരാണെന്നാണ്. ന്യൂസ് റിപ്പോര്‍ട്ടില്‍ കണ്ടതിന് വിപരീതമായി 70 വയസ്സ് കഴിയുന്നതോടെ ലൈംഗിക ജീവിതം അവസാനിയ്ക്കുന്നില്ല.

അത് കൂടാതെ പങ്കാളിയുമൊത്തുള്ള സെക്‌സിന്റെ കാര്യം മാത്രമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 70 വയസ്സ് കഴിഞ്ഞവര്‍ക്കിടയില്‍ ലൈംഗികാനുഭൂതി സ്വയം നേടുന്നവരെ കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ സംഖ്യ ഇനിയും അധികരിയ്ക്കും.

സീനിയര്‍ സിറ്റിസണ്‍ ആയി കണക്കാക്കുന്നവരുടെ ഇടയിലുള്ള സെക്‌സിനെ, മാധ്യമങ്ങള്‍ പൊതുവേ അവഗണിയ്ക്കാറാണുള്ളത്. ഇനി അഥവാ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍ തന്നെ അവിശ്വസനീയതയോടെ, നിങ്ങള്‍ക്കറിയാമോ ഇപ്പോഴും അവര്‍ക്കിടയില്‍ ഇതൊക്കെ നടക്കുന്നുണ്ട് എന്ന രീതിയിലാകും എഴുതാറുള്ളത്!

പ്രായം ലൈംഗിക താല്പര്യത്തെ ഇല്ലാതെയാക്കുന്നില്ല. പ്രായമേറുമ്പോള്‍ ലൈംഗികത പ്രായോഗികവല്‍ക്കരിയ്ക്കുന്നതിന്റെ രീതിയ്ക്ക് മാറ്റം വരും എന്നേയുള്ളൂ. സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ലൈംഗിക ബന്ധം ഇല്ലാതായെന്നു വരും. എന്നാല്‍ ഇപ്രകാരമല്ലാതെ തന്നെ ലൈംഗികാനുഭൂതി അനുഭവിയ്ക്കാന്‍ കഴിയുന്ന മനോഹരങ്ങളായ ധാരാളം മാര്‍ഗങ്ങള്‍ വേറെയുണ്ട്.

പ്രായമാകല്‍ സെക്‌സിന് മാറ്റം വരുത്തുന്നുണ്ട് എന്നതും വസ്തുതയാണ്. 40 വയസ്സ് കഴിയുമ്പോഴേയ്ക്ക് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടു തുടങ്ങും. യോനീ സ്രവങ്ങള്‍ കുറയുന്നതിനാല്‍ ആവശ്യമായ സ്‌നിഗ്ദ്ധത ഇല്ലാതെയാകുന്നതിനാല്‍ ലൈംഗിക ബന്ധം അസ്വസ്ഥദായകമായി മാറും. ലൈംഗികാസക്തിയും ലൈംഗിക സ്വാഭിമാനവും ക്രമേണ കുറഞ്ഞു വരും.

40 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്ക് ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടി വരുന്നു. ഉദ്ധാരണത്തിന് തടസ്സങ്ങള്‍ നേരിടുന്നതായി അവര്‍ക്ക് മനസ്സിലാകും. കുറഞ്ഞ വേഗത്തിലുള്ളതും ദൃഢമല്ലാത്തതുമായ ഉദ്ധാരണം നിസ്സാരങ്ങളായ കാരണങ്ങള്‍ കൊണ്ട് തന്നെ എകാഗ്രത നശിച്ച് നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളും അടിയ്ക്കടിയുണ്ടാകും.

ഈ പ്രായക്കാരില്‍ അധികം പേരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നേടുന്നവരായിരിയ്ക്കും. അത്തരം മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സെക്‌സിനോട് ആഭിമുഖ്യം നഷ്ടപ്പെടാറുണ്ട്.

60 വയസ്സ് കഴിയുമ്പോള്‍ ഈ മാറ്റങ്ങള്‍ കൂടുതല്‍ തീവ്രമാകും. സ്ത്രീകളില്‍ വജൈനല്‍ അട്രോഫി എന്ന യോനി ഭിത്തിയിലെ പേശി ചുരുക്കം വര്‍ദ്ധിയ്ക്കും. തന്മൂലം ലൈംഗികാവയവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലൈംഗിക ബന്ധം അസ്വസ്ഥത ഉണ്ടാക്കും. തന്നെയുമല്ല, മരണം മൂലം പങ്കാളി നഷ്ടമായവര്‍ക്ക് ഇനി ലൈംഗികതയ്ക്ക് സാധ്യതയില്ല എന്ന് തിരിച്ചറിയുന്നതിനെ തുടര്‍ന്ന് ലൈംഗിക താല്പര്യം ഇല്ലാതാകുന്നവരുമുണ്ട്.

പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കും. രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലൈംഗികതയെയും ദോഷകരമായി ബാധിക്കും. പ്രായമേറുംതോറും ലൈംഗികതയിലും വ്യത്യാസം വരും എന്ന വസ്തുത അംഗീകരിയ്ക്കാന്‍ തയ്യാറായി ഇരിയ്ക്കുന്ന പുരുഷന്മാര്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേയ്ക്കും ഒന്ന് പതറി പോകും. മാധ്യമങ്ങളും ചില മുറിവൈദ്യന്മാരും ജീവിതത്തിന്റെ രണ്ടാം പകുതിയിലെ സെക്‌സിനെ അവഗണിയ്ക്കുകയോ ഊതിപ്പെരുപ്പിച്ച അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയോ ആണ് ചെയ്യുന്നത്. തല്‍ഫലമായി ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ എത്തി നില്‍ക്കുന്നവര്‍, പ്രായം വരുത്തുന്ന ലൈംഗിക വ്യത്യാസങ്ങളെ അംഗീകരിയ്ക്കുവാന്‍ മനസ്സ് കാട്ടാറില്ല. കാലാനുസൃതമായമാറ്റം വരുത്തി ലൈംഗികത ആസ്വദിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് പകരം ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും പൂര്‍ണമായി പിന്‍വലിയുകയാണ് ഭൂരിപക്ഷം പേരും ചെയ്യുന്നത് .

അത് അങ്ങനെയല്ല ആവേണ്ടത് . തങ്ങളുടെ എഴുപതുകളിലും എണ്‍പതുകളിലും ആയിരിയ്ക്കുകയും സജീവവും സന്തോഷകരവുമായ ലൈംഗിക ജീവിതം തുടരുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവര്‍ തങ്ങളുടെ ലൈംഗികാവയവങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗികതയല്ല തുടരുന്നത്. കൈകള്‍, വായ, സെക്‌സ് ടോയ്സ് എന്നിവ എല്ലാം ലൈംഗികത ആസ്വദിയ്ക്കുന്നതിന് സംതൃപ്തമായ ധാരാളം മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അവ ഉപയോഗിച്ച് സ്‌നേഹം പങ്കിടുകയും രതിമൂര്‍ച്ഛ ആസ്വദിയ്ക്കുകയും ആവാം.

ചെറുപ്പക്കാര്‍ക്ക് മാത്രമുള്ളതല്ല സെക്‌സ്. ലൈംഗിക ചോദനകള്‍ ജീവകാലം മുഴുവന്‍ ഉണ്ടായിരിയ്ക്കും. ആഗ്രഹമുണ്ടെങ്കില്‍ മാര്‍ഗവും കാണും എന്നാണല്ലോ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (39 minutes ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (1 hour ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (1 hour ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (1 hour ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (2 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (2 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (2 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (2 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (2 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (3 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (3 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (3 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (3 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends