Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നവദമ്പതിമാര്‍ക്ക്‌ ഒരു വിവാഹസമ്മാനം

20 NOVEMBER 2012 04:29 AM IST
പ്രൊഫ.മാത്യു ഉലകംതറ

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ശാസ്‌ത്രങ്ങള്‍ക്ക്‌ ഇന്നു മലയാളത്തില്‍ വലിയ പഞ്ഞമൊന്നുമില്ല. വൈദികരും, വൈദ്യശാസ്‌ത്രജ്ഞന്മാരും, മനഃശാസ്‌ത്രവിദഗ്‌ധരുമെല്ലാം എഴുതിയ ഗ്രന്ഥങ്ങള്‍ സുലഭമാണ്‌. ലൈംഗികാവയവ ഭൂപടങ്ങളും, ഭോഗമുറകളെക്കുറിച്ചുള്ള സചിത്ര വിവരണങ്ങളുമടങ്ങുന്ന പുസ്‌തകങ്ങള്‍ കമ്പോള രാജാക്കന്മാരായിത്തന്നെ വിഹരിക്കുന്നു. പലതിന്റെയും ഗ്രന്ഥകര്‍ത്താക്കന്മാര്‍ സ്‌പെഷ്യലിസ്റ്റു ലേബല്‍ നെറ്റിയിലൊട്ടിച്ചിമുണ്ട്‌. എന്നാല്‍, പ്രൊഫ.ജോസഫ്‌ മറ്റം ഈ വക നാട്യങ്ങളൊന്നും കൂടാതെയാണ്‌ ഈ ഗ്രന്ഥം കൈരളിക്കു കാഴ്‌ചവയ്‌ക്കുന്നത്‌. അനുഭവ ജ്ഞാനത്തെ കൈമുതലാക്കി രചിച്ചിട്ടുള്ള ഈ ദാമ്പത്യവിജ്ഞാനീയം അസാധാരണവും അതിശ്രേഷ്‌ഠവുമായ ഒരു രചനയാണെന്ന്‌ ആമുഖമായിത്തന്നെ പറഞ്ഞുകൊള്ളട്ടെ.

വൈവാഹിക ജീവിതത്തില്‍ അപകടമേഖലകള്‍ അനായാസം തരണംചെയ്യുന്നതിനു സഹായിക്കുന്ന ഒരു ഉത്തമസുഹൃത്തിനെയും വഴികാട്ടിയെയും വായനക്കാര്‍ ഈ ഗ്രന്ഥത്തില്‍ കണ്ടെത്തുന്നു. സഭ്യവും സംസ്‌കാരസമ്പന്നവുമായ ഒരു പ്രതിപാദനരീതി ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ എതു സ്വീകരണമുറിയിലെ മേശപ്പുറത്തും അപായശങ്കകൂടാതെ നിങ്ങള്‍ക്കിത്‌ ഇട്ടിട്ടു പോകാം.
എന്നാല്‍, ഈ ഗ്രന്ഥത്തിന്റെ അസാധാരണ മേന്മകളായി ഞാന്‍ ഗണിക്കുന്നത്‌ ഇതൊന്നുമല്ല. ഇത്ര നര്‍മബോധവും സാഹിത്യഗുണവുമുള്ള വേറൊരു ദാമ്പത്യശാസ്‌ത്രഗ്രന്ഥം മലയാളത്തില്‍ കണ്ടിട്ടില്ല. ഭാവനാസമ്പന്നനും ശൈലീവല്ലഭനുമായ ഒരു നോവലിസ്റ്റിന്റെ തൂലികയ്‌ക്കു മണവറ മുതല്‍ മരണക്കിടക്ക വരെയുള്ള ദാമ്പത്യജീവിതമര്‍മങ്ങളെ എങ്ങനെ മനോഹരമാക്കി ചിത്രീകരിക്കാന്‍ കഴിയുമെന്നുള്ളതിന്‌ ഇതൊരു നല്ല ഉദാഹരണമാണ്‌. ഇടയ്‌ക്കിടെ മിന്നിമറയുന്ന കവിമൊഴികളും, നാടന്‍ശൈലികളും, നസ്രാണി വായ്‌ത്താരികളും, ഫലിതധ്വനികളും വായനക്കാരെ ഹരം പിടിപ്പിക്കുന്നു. ഉല്ലാസയാത്രപോലെ രസകരമായ ഇതിന്റെ വായന നമ്മെക്കൊണ്ടെത്തിക്കുന്നതു നൂതനമായ അറിവിന്റെ പറുദീസയിലാണ്‌.
ഭൂതകാലത്തിന്റെ തെറ്റുകള്‍ തിരുത്താനും ഭാവിയില്‍ കരുതലോടെ ചുവടുകള്‍ വയ്‌ക്കാനും ആ അറിവു വായനക്കാരെ സഹായിക്കുന്നു. ജീവിതത്തിന്റെ വസന്താരംഭത്തിലെങ്ങാനും ഇത്തരമൊരു ഗ്രന്ഥം കരഗതമായിരുന്നെങ്കില്‍ എന്നോര്‍ത്തു നെടുവീര്‍പ്പിടുവാനും എന്നെപ്പോലുള്ളവര്‍ക്ക്‌ ഈ പുതിയ അറിവുകള്‍ ഇടവരുത്തുന്നു!
നിത്യനൂതനമായ ആനന്ദത്തിന്റെയും നിരര്‍ഗളമായ ദൈവാനുഗ്രഹങ്ങളുടെയും ഉറവയായിത്തീരേണ്ട ദാമ്പത്യബന്ധത്തിലേര്‍പ്പെടുന്നതിനുമുമ്പ്‌ എന്തൊക്കെ മുന്‍കരുതലുകളും ഒരുക്കങ്ങളും ആവശ്യമാണെന്നു ഗ്രന്ഥകാരന്‍ അക്കമിട്ടു പറഞ്ഞുതരുന്നു. ഒരു മാസത്തെ അവധിക്കു ഗള്‍ഫില്‍ നിന്നു പറന്നെത്തി പത്രപ്പരസ്യം വഴിയോ ദല്ലാള്‍ വഴിയോ ഒരു `കേസ്സു' കണ്ടുപിടിച്ച്‌, ഒരു കപ്പു ചായപ്പുറത്തു സംസാരിച്ച്‌, എന്തു കിട്ടും, എന്തുകൊടുക്കും എന്നു മാത്രം ഉറപ്പുവരുത്തി നടത്തുന്ന ഇന്നത്തെ ബിസിനസ്സു കല്യാണങ്ങളുടെ അപകടങ്ങള്‍ നാമിവിടെ കണ്ടറിയുന്നു.
ഒരു കറവപ്പശുവിനെ വാങ്ങുമ്പോള്‍പോലും ഇതില്‍കവിഞ്ഞ അന്വേഷണങ്ങള്‍ നാം നടത്താറുണ്ടല്ലൊ. തൊലിപ്പുറം കണ്ടു കണ്ണഞ്ചിയുറപ്പിക്കുന്ന പ്രഥമദൃഷ്‌ടി പ്രണയവിവാഹങ്ങള്‍ക്കും ഇതേ അപകടങ്ങളൊക്കെയുണ്ട്‌. രൂപസൗന്ദര്യത്തിനും `രൂപാസൗന്ദര്യ'ത്തിനുമപ്പുറത്തുള്ള സ്വഭാവസൗന്ദര്യത്തിന്റെ ആഴങ്ങളിലേക്കു യുവാക്കളുടെ ശ്രദ്ധ സമര്‍ത്ഥമായാകര്‍ഷിക്കാന്‍ ഗ്രന്ഥകാരനു കഴിയുന്നുണ്ട്‌. വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം ഇവയിലുള്ള പൊരുത്തം എത്രമാത്രം പ്രധാനമാണെന്നും അവിടെ നാം മനസ്സിലാക്കുന്നു.
കുടുംബത്തിന്റെ അടിത്തറയുറപ്പിക്കുന്നതു ദാമ്പത്യഭദ്രതയിലാണെന്നു യുക്തിവാദം ചെയ്‌തു ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ദാമ്പത്യഭദ്രതയ്‌ക്കു വെളിച്ചം കാട്ടുന്ന ഇത്തരം ഗ്രന്ഥങ്ങളുടെ പ്രാധാന്യം ഇവിടെ വ്യക്തമാകുന്നു. അതിനാല്‍ പുതുദാമ്പത്യത്തിന്റെ പുഷ്‌പമണ്ഡപത്തില്‍ പദമൂന്നുന്ന യുവമിഥുനങ്ങള്‍ക്ക്‌ ഒരു വിവാഹസമ്മാനമായി ഈ ഗ്രന്ഥം ശുപാര്‍ശ ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (50 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends