Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിവാഹത്തിന് ജാതകം മാത്രം നോക്കിയാൽ പോരാ ; രക്തഗ്രൂപ്പും നോക്കണം ..ഇല്ലെങ്കിൽ സംഭവിക്കുന്നത്

26 NOVEMBER 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

വിവാഹത്തില്‍ നാള്‍പ്പൊരുത്തം മുതൽ പല പൊരുത്തങ്ങളും ഒത്തുനോക്കാറുണ്ട്.. . എന്നാല്‍ വരന്റെയും വധുവിന്റെയും രക്തഗ്രൂപ്പിന്റെ ചേര്‍ച്ച ആരും നോക്കാറില്ല. ഭാവിയിൽ വരും തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതെയിരിക്കാൻ വിവാഹത്തിന് മുന്‍പ് രക്തഗ്രൂപ്പുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും

ദമ്പതികളില്‍ രണ്ടുപേരും പൊസറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്നുണ്ടെങ്കില്‍ പ്രശ്‌നമില്ല. നേരെ മറിച്ച് ഒരാള്‍ നെഗറ്റീവും മറ്റേയാള്‍ പൊസറ്റീവും രക്തഗ്രൂപ്പാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് റീസസ് ഫാക്ടർ (ആർ.എച്ച്. ഫാക്ടർ). ഈ ഫാക്ടർ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് നെഗറ്റീവ് ഗ്രൂപ്പ് എന്ന് പറയുന്നത്

നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീകളിൽ ഗർഭകാലത്ത് ചിലപ്പോൾ പ്രശ്നമുണ്ടാകാൻ ഇടയുണ്ട്....... നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ഗർഭിണിയായാൽ ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് നിർണയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ......

അമ്മയുടെ രക്തഗ്രൂപ്പ് പൊസറ്റീവും അച്ഛന്റേത് നെഗറ്റീവും ആണെങ്കില്‍ പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ അമ്മയുടേത് നെഗറ്റീവ് അച്ഛന്റേത് പൊസറ്റീവ് രക്തഗ്രൂപ്പുമാണെങ്കില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കുഞ്ഞിന്റെ രക്തഗ്രൂപ്പ് നെഗറ്റീവ് തന്നെയാണെങ്കില്‍ പ്രശ്‌നമില്ല.

എന്നാല്‍ നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മയുടെ ആദ്യത്തെ കുഞ്ഞ് അച്ഛനെപ്പോലെ പൊസറ്റീവ് രക്തമുള്ളതാണെങ്കില്‍ പ്രശ്‌നമുണ്ടാകും. കുഞ്ഞിന്റെ പൊസറ്റീവ് രക്തം അമ്മയുടെ നെഗറ്റീവ് രക്തത്തില്‍ കലരാന്‍ സാധ്യത കൂടും. ഇതിന് ഗര്‍ഭകാലത്തോ പ്രസവസമയത്തോ ആണ് സാധ്യത കൂടുതല്‍. അമ്മയുടെ ശരീരത്തില്‍ ആന്റിബോഡികളുണ്ടാകാന്‍ ഇത് ഇട വരുത്തുന്നു. ഇത് ശരീരത്തിൽ പിൽക്കാലത്ത് മുഴുവൻ നിലനിൽക്കും.

ആദ്യത്തെ കുഞ്ഞിന് ഇതു മൂലം പ്രശ്ങ്ങളുണ്ടാകുന്നില്ല. എന്നാല്‍ രണ്ടാമതും ഗര്‍ഭം ധരിക്കുമ്പോള്‍ ആ കുഞ്ഞിന്റെ രക്തഗ്രൂപ്പും പോസിറ്റീവായാൽ നേരത്തെ അമ്മയുടെ ശരീരത്തിൽ രൂപംകൊണ്ട ആന്റിബോഡികൾ പ്ലാസെന്റ മറികടന്ന് ഗർഭസ്ഥ ശിശുവിന്റെ ചുവന്ന രക്തകോശങ്ങൾക്കെതിരെ പ്രവർത്തിക്കും. ഈ ആന്റിബോഡികള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്താണുക്കളെ നശിപ്പിക്കും.. ആർ.എച്ച്. ഇൻകോംപാറ്റിബിലിറ്റി എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്

കുഞ്ഞിന് വിളര്‍ച്ചയുണ്ടാകാനും ചിലപ്പോള്‍ മരണം സംഭവിക്കാനും ഇത് ഇട വരുത്തുകയും ചെയ്യുന്നു. ചില കുഞ്ഞുങ്ങളില്‍ ഓക്സിജൻ ലഭ്യതക്കുറവ്, ഹൃദയത്തകരാറുകൾ, ജനിച്ച ഉടനെയുള്ള മഞ്ഞപ്പിത്തം , മസ്തിഷ്കത്തകരാറുകൾ തുടങ്ങിയ ശാരീരിക, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും ഇത് വഴിയൊരുക്കും.

ഇത്തരം പ്രശ്‌നം ഒഴിവാക്കാനായി നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ആദ്യമായി ഗർഭിണിയായാൽ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും രക്തഗ്രൂപ്പ് ഡോക്ടർ നിർണയിക്കും. അമ്മയുടേത് പോലെ നെഗറ്റീവ് രക്തഗ്രൂപ്പ് തന്നെയാണെങ്കിൽ പ്രശ്നമില്ല..പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കിൽ ഗർഭകാലത്ത് ഉടനീളം കൃത്യമായി ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും നിരീക്ഷിക്കണം. ഒപ്പം വളരെ ശ്രദ്ധാപൂർവമുള്ള ഗർഭകാല പരിചരണം നൽകുകയും വേണം

ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞാൽ പ്രസവം കഴിഞ്ഞ ഉടൻ അമ്മയ്ക്ക് ആർ.എച്ച്. ഇമ്മ്യൂൺ ഗ്ലോബുലിൻ ഇഞ്ചക്ഷൻ നൽകണം.പ്രസവത്തിന് ശേഷം 72 മണിക്കൂറിനുള്ളില്‍ ഈ കുത്തിവയ്‌പെടുക്കണം. ഇതുവഴി അമ്മയുടെ രക്തത്തിലുള്ള കുഞ്ഞിന്റെ രക്തകോശങ്ങൾ നിർവീര്യമാക്കപ്പെടും. ഈ ഇഞ്ചക്ഷൻ നൽകിയാൽ മാത്രമേ അടുത്ത തവണ ഗർഭിണിയാകുമ്പോൾ അപകടസാധ്യത ഒഴിവാക്കാനാവുകയുള്ളൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (10 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (25 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (55 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends