പുരുഷന്മാരിലെ ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
വിവാഹം കഴിഞ്ഞ നാളുകളിൽ ദാമ്പത്യത്തിൽ സെക്സിനു ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ ചിലപ്പോള്‍ സെക്‌സിന്റെ സുഖം ദാമ്പത്യത്തില്‍ ലഭിച്ചില്ലെന്നു വരും. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ടാകും. പുരുഷന്മാര്‍ക്ക് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍, സ്ത്രീകൾക്ക് അമ്മയാകാൻ കഴിയുമോ എന്ന ഭീതി എന്നിവക്ക് പരിഹാരമാണ് ഈ പാനീയം
വയാഗ്ര പോലുള്ള ഈ പാനീയം നമുക്കു സ്വാഭാവിക രീതിയില്‍ തയ്യാറാക്കാം. യാതൊരു പാര്‍ശ്വഫലങ്ങളമുണ്ടാകില്ലതാനും. തലമുറകളായി കൈമാറി വരുന്ന, സ്ത്രീകളിലും പുരുഷന്മാരിലും നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കുന്ന വിദ്യയാണിത്. ഉണക്കമുന്തിരി, പാല്‍, കുങ്കുമപ്പൂ എന്നിവ കലര്‍ന്നത്.
ഉണക്കമുന്തിരി 30 ഗ്രാം, പാല്‍ 200 ഗ്രാം, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.ഉണക്കമുന്തിരി ഇനാമല്‍ പോകാത്ത പാത്രത്തില്‍ പാലുമായി ചേര്‍ത്തു തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ അല്‍പം കുങ്കുമപ്പൂ ചേര്‍ക്കണം. ഈ മിശ്രിതം ദിവസവും 3 തവണയായി കുടിയ്ക്കണം. തുടക്കത്തില്‍ 30 ഗ്രാം ഉണക്കമുന്തിരി മതി . കുറച്ചു നാള്‍ കഴിയുമ്പോള്‍ ഇത് 50 ഗ്രാമായി ഉയര്‍ത്താം.
സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. പുരുഷന്മാര്‍ക്ക് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.
സ്ത്രീകള്‍ക്ക് ഇത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ്.
ഉണക്കമുന്തിരിയിലെ ആര്‍ജിനൈന്‍ എന്ന ഘടകമാണ് പ്രധാനമായും ഗുണം നല്‍കുന്നത്. ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമായ ഒരു പാനീയം കൂടിയാണ്.
https://www.facebook.com/Malayalivartha