Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

29 MARCH 2023 03:45 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പ്രപഞ്ചത്തെ കീഴടക്കുന്ന ദിവസം ഒട്ടും തന്നെ വൈകാതെ സംഭവിക്കും എന്ന് പറഞ്ഞാൽ അതിനെ നിഷേധിക്കാൻ ഈ അവസരത്തിൽ സാധിക്കില്ല. ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ INTERNET -CYBER പോരാട്ടമാണ് നടക്കുന്നത്. ഈ INTERNET വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും.

 

 

 


കഴിഞ്ഞ ദിവസമായിരുന്നു BRITISH INTERNET സേവനദാതാക്കളായ ONE WEB ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ LVM 3 റോക്കറ്റ് പറന്നുയർന്നത്. വാണിജ്യ വിപണിയിലെ സാന്നിധ്യം കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിറകിലും. രണ്ട് തവണയായി 72 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. യുകെ സർക്കാരിന്റെയും ഇന്ത്യയുടെ ഭാരതി ENTERPRISEന്റെയും പിന്തുണയുള്ള കമ്പനിയായ ONE WEBനായി ISRO നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമായിരുന്നു അത്.

 



ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് LMV -3 യുടെ ആറാമത്തെ വിക്ഷേപണമാണിത്. 2019 ലെ CHANDRAYAAN 2 വിക്ഷേപണവും ഇതിൽ ഉൾപ്പെടുന്നു. Low Earth orbit ൽ ഒന്നിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കഴിവും പ്രകടമാക്കിയ വിക്ഷേപണമായിരുന്നു ഇത്.

 

 

 



എന്നാൽ ഈ വിക്ഷേപണങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് 13.7 കോടി ഡോളർ കൃത്യമായി പറഞ്ഞാൽ 1,100 കോടി ഇന്ത്യൻ രൂപ.
റഷ്യൻ ബഹിരാകാശ ഏജൻസി വഴി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു ONE WEB ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ വിക്ഷേപണം എന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെയാണ് ONE WEB --- SPACE-X ന്റെയും ISROയുടെയും സഹായം തേടിയത്.




ഇത് വലിയൊരു അവസരമായിട്ടാണ് ഇന്ത്യയും നോക്കി കണ്ടത്. പറയാൻ പാടില്ല എങ്കിൽ പോലും, യുദ്ധം ഇന്ത്യയ്ക്ക് സമ്മിനിച്ച നേട്ടങ്ങളിൽ ഒന്ന് തന്നെയായി ഇതിനേയും നമുക്ക് എടുത്ത് പറയാം. നേരത്തേയും യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് നേട്ടം കൊയ്യാൻ സാധിച്ചിരുന്നു, അത് ഗോതമ്പ് കയറ്റി അയച്ചും കുറഞ്ഞ് വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങിയതും ഒക്കെയായിരുന്നു . പക്ഷേ ഇപ്പോൾ ബഹിരാകാശ പരിവേഷണ രംഗത്തും കുതിപ്പുണ്ടാക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു.

 

 

 



അതുപോലെ സമീപ ഭാവിയിൽ വാണിജ്യ വിക്ഷേപണങ്ങൾ വർധിപ്പിക്കാനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പദ്ധതി. ഇതിലൂടെ സ്വന്തം വിക്ഷേപണ റോക്കറ്റുകൾ വികസിപ്പിക്കുന്ന കാര്യത്തിൽ SKYROUTE, AGNICOOL പോലുള്ള സ്വകാര്യ കമ്പനികളും സജീവമായി മാറിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. 2030 ഓടെ ബഹിരാകാശ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ 2 ശതമാനം വിഹിതം 10 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

 

 

 


വാണിജ്യ മേഖലയെ മുന്നിൽ കണ്ട്, ആവശ്യാനുസരണം വിക്ഷേപിക്കാവുന്നതിന് വേണ്ടിയുള്ള ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ SSLVയും ISRO വികസിപ്പപിച്ചിട്ടുണ്ട്. ‌POLAR SATELLITE LAUNCH VEHICLEനേക്കാലും ഏറെ ചെലവ് കുറവാണ് SSLV. SSLVയുടെ രണ്ട് വിക്ഷേപണങ്ങൾ ഇതിനകം പരീക്ഷിച്ചു അതിൽ 50 ശതമാനത്തിലധികമാണ് വിജയസാധ്യത. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും വിജയിച്ചു.

 



ISROയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് ആറാം ദൗത്യത്തിന് സജ്ജം. പരാജയമറിയാത്ത LMV 3 ഇത്തവണ വിക്ഷേപിക്കുന്നത് ONEWEBന്റെ 36 ഉപഗ്രഹങ്ങൾ. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ GSLV മാർക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃത രൂപമായ LVM-3 ONEWEBനു വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്.43 .5 METRE നീളവും ഉപഗ്രഹങ്ങളെയും ചേർത്ത് 5,805 കിലോഗ്രാം ഭാരം വരുന്ന റോക്കറ്റ് ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.

 


ഒക്ടോബർ 23-നു നടന്ന ആദ്യവിക്ഷേപണത്തിൽ ONEWEBന്റെ 36 ഉപഗ്രഹങ്ങളെ ISRO വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും INTERNET സേവനം ലഭ്യമാക്കാനുള്ള വമ്പൻ പദ്ധതിയാണ് ഇന്ത്യയിലെ BHARATHI ENTERPRISEനു പങ്കാളിത്തമുള്ള ONEWEBന്റേത്. CRYOGENIC ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കുക.

 

 



ഇതിനു മുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചു കഴിഞ്ഞു. ഈ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയർന്നു. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാവുമെന്നും ഈ വർഷംതന്നെ ലോകവ്യാപകമായി INTERNET സേവനം നൽകാൻ തുടങ്ങുമെന്നും ONE WEB അധികൃതർ അറിയിച്ചു.

ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞ ഒക്ടോബറിൽ LMV3 ഉപയോഗിച്ചുള്ള ആദ്യ ONE WEB ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് NEW SPACE INDIA വഴി ONEWEB ISRO നൽകുന്നതെന്നാണ് വിവരം.യഥാർത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

 



2019ൽ സ്ഥാപിച്ച ISRO വാണിജ്യ വിഭാഗമായ New Space India Limited വഴിയുള്ള വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ബഹിരാകാശ ഏജൻസിയുടെ ബജറ്റിനെക്കുറിച്ചുള്ള PARLIAMENTARY STANDING COMMITTEEയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2020-21 ൽ 444.34 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 2021-22ൽ ഇത് 1,731 കോടി രൂപയായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എത്രയാകും എന്നത് ചിന്തിക്കാന പോലും കഴില്ല. അത്രയധികം നേട്ടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

രാജ്യാന്തര ബഹിരാകാശ വിപണിയിൽ അടുത്ത വർഷങ്ങളിൽ ഇന്ത്യ വൻ കുതിപ്പ് നടത്തിയേക്കുമെന്നാണ് ഇതിലൂടെ അവലോകനം ചെയ്യാൻ സാധിക്കുന്നത്. 2025 ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 1,280 കോടി ഡോളറാകുമെന്നാണ് (ഏകദേശം 105,448.38 കോടി രൂപ) പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ നിരക്കിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നുണ്ട്. 2020ൽ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചതു മുതൽ ആഗോള വാണിജ്യ ബഹിരാകാശ വിപണിയിലെ വിഹിതം വർധിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം ലഭിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിലുള്ള സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളുടെ ലഭ്യതയും വൻതോതിലുള്ള റോക്കറ്റ് നിർമാണവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കും. ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം രാജ്യത്ത് ഉപഗ്രഹ നിർമാണം വർധിപ്പിക്കും. ബഹിരാകാശ സാങ്കേതിക കമ്പനികളെ ഇവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (19 minutes ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (23 minutes ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (1 hour ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (1 hour ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (1 hour ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (1 hour ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (1 hour ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (2 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (2 hours ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (2 hours ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (2 hours ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (2 hours ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (2 hours ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (2 hours ago)

Malayali Vartha Recommends