Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

11 JULY 2023 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

കറ്റാര്‍വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്‍ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്‌ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്.. അലോവേരയിൽ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്.

 

 

 

 

 

കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതാണ്. അതുപോലെ മുഖത്തെ കറുത്തപാടുകള്‍ നീക്കി തിളക്കമാര്‍ന്ന ചര്‍മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. മികച്ച ഒരു ആന്റി ഏയ്ജിങ് ക്രീം കൂടിയായ കറ്റാര്‍വാഴ ജെല്‍ അതുകൊണ്ടു തന്നെ ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മുഖത്തിന്റെ നിറം വര്‍ധിപ്പിക്കാനും ഈ ജെല്‍ സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

 

 

 

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലാതാണ് കറ്റാര്‍വാഴ. ചര്‍മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം കറ്റാര്‍വാഴയുപയോഗിക്കാം. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. ചര്‍മം വരണ്ടുപോകാതിരിക്കാനും ഇത് സഹായിക്കും.

മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങള്‍, ചര്‍മസൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണര്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കുന്നു.

 

 

 

ഈ ജെല്‍ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടര്‍ന്ന് ഒന്നോ രണ്ടോ മിനിറ്റ് നന്നായി മസാജ് ചെയ്യാം, അരമണിക്കൂറിനു ശേഷം വെള്ളത്തില്‍ കഴുകിക്കളയാം. മാത്രമല്ല, ഈ ജല്‍ അല്‍പം പനിനീരില്‍ ചേര്‍ത്തു പുരട്ടിയാല്‍ മുഖത്തിനു നല്ല നിറം ലഭിക്കുന്നതാണ്. കണ്ണിന്റെ ചുറ്റുമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി മുഖത്തും കഴുത്തിലും തേയ്ക്കാം.

ഇതിന്റെ മറ്റു ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു കൂടി നോക്കാം

മൗത്ത് വാഷായി കറ്റാര്‍വാഴ ഉപയോഗിക്കാം. രക്തസ്രാവവും മോണവീക്കവും കുറയ്ക്കാനും പല്ലിലെ കറ അകറ്റാനും സഹായിക്കും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരുഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. ഉദരവ്രണങ്ങളെ സുഖപ്പെടുത്താനും അസിഡിറ്റി മൂലമുണ്ടാകുന്ന ദഹനക്കേടും അകറ്റുന്നു.

 

 

പൊള്ളല്‍ സുഖപ്പെടുത്തുന്നു, സന്ധിവേദന കുറയ്ക്കുന്നു, നിര്‍ജലീകരണം തടയുന്നു. ഇതില്‍ പൊട്ടാസ്യം ഉള്ളതിനാല്‍ ബ്ലഡ് ഫഌയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ ഒക്കെ പെട്ടെന്ന് സുഖം പ്രാപിക്കാൻ, പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ എന്ന രീതിയിൽ കറ്റാർവാഴ ജെൽ പുരട്ടിയാൽ മതി. ചെറിയ മുറിവുകൾക്ക് ഓയിന്റ്മെന്റ് പുരട്ടുന്നുന്നതിനു പകരം കറ്റാർവാഴ ജെൽ പരീക്ഷിക്കാം. മുറിവുകൾ വേഗത്തിൽ ഉണക്കാനും കൊളാജൻ വർദ്ധിപ്പിക്കാനും ബാക്ടീരിയയെ ചെറുക്കാനും കറ്റാർവാഴ ജെല്ലിനു കഴിവുണ്ട്.

മുടി ബലമുള്ളതാക്കാനും താരന്‍ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുടിയിഴകളില്‍ പുരട്ടിയാല്‍ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കറ്റാര്‍വാഴ. ഫേസ്മാസ്‌കും ഹെയര്‍ മാസ്‌കുമായും മാത്രമല്ല ചര്‍മത്തിനു പുറത്തെ ചൊറിച്ചിലിനും ഇവ ഉപയോഗിക്കാം.

 

 

 

ത്രഡിങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും. വാക്സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചർമ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണർപ്പും മാറാൻ കറ്റാർവാഴ ജെൽ പുരട്ടാം. ആഫ്റ്റർ ഷേവ് ക്രീമുകൾക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാർവാഴ ജെൽ.

മുഖത്തുനിന്ന് മേയ്ക്കപ്പ് അകറ്റാന്‍ ജെല്‍ ഇട്ട് പഞ്ഞികൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും. എത്ര സ്ഥലപരിമിതിയിലും ഏതുകാലാവസ്ഥയിലും വീട്ടിനുള്ളില്‍തന്നെ വളര്‍ത്താന്‍ പറ്റുന്നത്ര ഗുണങ്ങളടങ്ങിയ ഒരൗഷധക്കലവറയാണ് കറ്റാര്‍വാഴ.

കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കും കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂൺകറ്റാർവാഴ ജ്യൂസ് മതി . അധികം ജ്യൂസ് എടുക്കേണ്ട ആവശ്യമില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (7 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (7 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (8 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (8 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (8 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (8 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (9 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (9 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (9 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (9 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (10 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (10 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (11 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (11 hours ago)

Malayali Vartha Recommends