Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

നിയമവും നീതിയും നടപ്പാക്കേണ്ട കോടതി മുറികള്‍ തന്നെ അടിക്കളമായി മാറുന്നു... അങ്ങനെയുള്ള കാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയില്‍ അരങ്ങേറിയത്

27 NOVEMBER 2019 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

നിയമവും നീതിയും നടപ്പാക്കേണ്ട കോടതി മുറികള്‍ തന്നെ അടിക്കളമായി മാറുന്നു... അങ്ങനെയുള്ള കാഴ്ചയാണ് ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയില്‍ അരങ്ങേറിയത്. പ്രതിക്ക് ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് അഭിഭാഷകര്‍ മജിസ്‌ട്രേട്ടിനെ ചേമ്പറില്‍ പൂട്ടിയിട്ടു പ്രതിഷേധിച്ചെന്നാണ് ആരോപണം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടെത്തി മജിസ്‌ട്രേട്ട് ദീപ മോഹനെ മോചിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് ഇന്ന് ഉച്ചയോടെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മജിസ്‌ട്രേട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സി.ജെ.എം ചേമ്പറില്‍ എത്തിയതെന്നും അറിയുന്നു. വാഹനാപകടക്കേസില്‍ സീനിയര്‍ അഭിഭാഷകനാണ് പ്രതിക്ക് വേണ്ടി ഹാജരായത്. പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹവും മറ്റുള്ള അഭിഭാഷകരും ഈ രീതിയില്‍ പ്രതിഷേധിച്ചത്. പ്രതിയെ മോചിപ്പിക്കാനും ശ്രമം നടന്നു. അതേസമയം പൂട്ടിയിട്ടെന്ന ആരോപണം ശരിയല്ലെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ പ്രതികരിച്ചു. തീരെ ചെറിയൊരു കോടതിമുറിയാണ്. സ്വാഭാവികമായി ജാമ്യം കിട്ടേണ്ട കേസായിരുന്നു. നടപടിക്രമങ്ങളില്‍ അസ്വഭാവികതയുള്ളത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജാമ്യം നിഷേധിച്ചത് ശരിയല്ലെന്നും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമാണ് മജിസ്‌ട്രേട്ടിന്റേതെന്നും കെ.പി ജയചന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേട്ടിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മജിസ്‌ട്രേട്ടിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചകള്‍ ഉണ്ടാകുന്നെന്നും ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു. മജിസ്‌ട്രേട്ട് ദീപ മോഹന്റെ കോടതി ബഹിഷ്‌ക്കരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ അടിയന്തരയോഗം ചേര്‍ന്ന് തീരുമാനിച്ചു. തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് മജിസ്‌ട്രേട്ട് റദ്ദാക്കിയത്. അതേസമയം മജിസ്‌ട്രേട്ടിന്റെ നടപടിക്കെതിരെ ഈ രീതിയിലല്ല പ്രതികരിക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍പാഷ ആരോപിച്ചു.

റിമാന്‍ഡ് പ്രതി മണി ജില്ലാ കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. മജിസ്‌ട്രേട്ട് ദീപ മോഹന്‍ പരാതി നല്‍കുമോ, അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുമോ എന്നറിയില്ല. സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മുമ്പ് ഇതേ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് സുഗമമായി മാധ്യമപ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു.

വഞ്ചിയൂര്‍കോടതിയിലെ അഭിഭാഷകരെ കുറിച്ച് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ പ്രാക്ടീസ് നടത്താത്ത, ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി അഭിഭാഷകര്‍ ഇവിടം തമ്പടിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇവിടുത്തെ ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് വിദേശങ്ങളില്‍ നിന്ന് സ്വര്‍ണം കടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (41 minutes ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (1 hour ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (1 hour ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (1 hour ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (1 hour ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (2 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (2 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (2 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (3 hours ago)

Malayali Vartha Recommends