ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. വികസന പദ്ധതികള്‍ക്ക് വേഗംപോരെന്ന് വിര്‍മശനം. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ്. ബജറ്റവതരണം ആരംഭിച്ചു
എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി . 10 വർഷം മുമ്പുള്ള കേരളമല്ല 'ഇത് ന്യൂ നോർമൽ കേരളം' . ആശ വർക്കർമാർക്ക്1000 രൂപ വർദ്ധിപ്പിച്ചു.. അംഗൻവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു.
പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേതെന്ന് ധനമന്ത്രി .കഴിഞ്ഞ ഒരു അഞ്ചു വർഷത്തിൽ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. സ്കൂൾപാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ വർധിപ്പിച്ചു
പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചു . 'സാക്ഷരതാ പ്രേരക്മാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധന'. 'കേരളത്തെ ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു' . സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി. ക്ഷേമപെന്‍ഷന് 14,500 കോടി ബജറ്റ് വിഹിതം. കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടി.
"
https://www.facebook.com/Malayalivartha
























