Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു....

14 JUNE 2021 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു. 38 വയസ്സായിരുന്നു അദ്ദേഹത്തിന്. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്ഥിരീകരിച്ചുള്ള ട്വീറ്റ് പുറത്ത് വിട്ടത്.

ഇക്കഴിഞ്ഞ ജൂൺ 12നാണ് ബംഗളൂരു എല്‍.ആന്‍ഡ്.ടി സൗത്ത് സിറ്റിയിലെ ജെ.പി നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് ബ്രെയിൻ സർജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. മഴയിൽ നനഞ്ഞ് കിടന്ന റോ‍ഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണിൽ ചെന്ന് ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.

വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്കേറ്റത്. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാൻ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടൻ കിച്ച സുദീപ് ട്വീറ്റ് ചെയ്തത്.

2011 ൽ 'രംഗപ്പ ഹോഗിബിത്ന' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് 'ഹരിവു', 'ഒഗ്ഗാരനെ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ട്രാൻസ്ജെൻഡർ വേഷത്തിലെത്തിയ 'നാൻ അവനല്ല.. അവളു' എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്ന ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയാണ് ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ആക്ട് 1978' ആണ് അവസാന ചിത്രം.

കോവിഡ് മഹാമാരി കാലത്ത് ആളുകൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിജയ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി ഒരു സന്നദ്ധ സംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends