Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ ഇവ ശ്രദ്ധിക്കണം; പ്രവാസ ജീവിതം സുരക്ഷിതവും പ്രശ്‌നരഹിതവുമാക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിങ്ങളുടെ സുരക്ഷ ഇനി ഇവർ നോക്കും

27 JULY 2021 01:27 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്ത വരുന്നത് യുഎഇയിലാണ്. യുഎഇയുടെ വിജയത്തിന്റെ നാഴിക കല്ലായ നിങ്ങളുടെ സുരക്ഷ ഇനി ഇവർ നോക്കും. ആയതിനാൽ തന്നെ യുഎഇയിലെ ഇന്ത്യക്കാരുടെ പ്രവാസ ജീവിതം സുരക്ഷിതവും പ്രശ്‌നരഹിതവുമാക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇവ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്....

പ്രവാസികൾ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നതും നിയമക്കുരുക്കുകളില്‍ ചെന്ന് ചാടുന്നതും ഒഴിവാക്കാനും താമസവും ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് കോണ്‍സുലേറ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎഇയില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തു കൂടാ എന്നിവയെ കുറിച്ചുള്ള വിശദമായ കുറിപ്പ് കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ് സെന്ററായ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയുടെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, പുതുതായി ആരംഭിച്ച ഡിജിറ്റല്‍ മാഗസിന്‍ എന്നിവയില്‍ ലഭ്യമാണ്.

​പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ?

- യുഎഇയിലെ നിയമങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ നിയമങ്ങളെ കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാക്കിയെടുക്കണം. തൊഴില്‍ അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ മുന്‍കൂട്ടി അറിഞ്ഞുവയ്ക്കുക.

- പോലീസ്, ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ്, പ്രധാന ആശുപത്രികള്‍, ഇന്ത്യന്‍ എംബസി, ദുബായ് കോണ്‍സുലേറ്റ്, പ്രധാന പ്രവാസി സംഘടനകള്‍ എന്നിവയുടെ കോണ്‍ടാക്ട് നമ്പറുകള്‍ ശേഖരിച്ചു വയ്ക്കുക.

- ശാരീരികമായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ വച്ചു താമസിപ്പിക്കാതെ ഉടന്‍ തന്നെ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യുക.

- വര്‍ക്ക് പെര്‍മിറ്റ് കാന്‍സലായി ഒരു വര്‍ഷത്തിനകം ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനുഷ്യവിഭവ- എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കപ്പെടുകയില്ല.

​ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


- മെഡിക്കല്‍ റെക്കോഡുകള്‍, പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ പകര്‍പ്പുകള്‍, തൊഴില്‍ കരാറുകള്‍, സാമ്പത്തിക രേഖകള്‍, താമസ സ്ഥലത്തെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും അഡ്രസുകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകത്തക്ക രീതിയില്‍ സ്വന്തമായി സൂക്ഷിച്ചുവയ്ക്കുകയും വിശ്വസ്തരായ ഒന്നോ രണ്ടോ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യുക.

- നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ മാത്രം പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. തൊഴില്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ യോജിച്ച ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാവുക. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നത്തിന്റെയും ഏജന്റിന്റെയും വിവരങ്ങള്‍ നന്നായി മനസ്സിലാക്കി വയ്ക്കുക.

- വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക. സിം കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട്, എമിറൈറ്റ്‌സ് ഐഡി, ഇമെയില്‍ തുടങ്ങിയവയിലെ വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

- യുഎഇയിലും ഇന്ത്യയിലും അനുയോജ്യമായ ലൈഫ്- ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്‍ അംഗമാവുക.

- യുഎഇ കോടതികളില്‍ സ്വീകാര്യമായ ഒരു വില്‍പത്രം തയ്യാറാക്കി വയ്ക്കുക.

​ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

 


- മറ്റു മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും അഭിപ്രായങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. യുഎഇയിലെ പാരമ്പര്യം, ആചാരങ്ങള്‍, സംസ്‌കാരം എന്നിവയ്ക്ക് വിരുദ്ധമായ ഒന്നും പ്രവര്‍ത്തിക്കരുത്.

- നിരോധിത സ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കരുത്. അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനോ അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ പാടില്ല.

- ഒടിപികള്‍, പാസ് വേഡുകള്‍, എടിഎം പിന്‍ നമ്പറുകള്‍, തുടങ്ങിയവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയക്കരുത്. ബാങ്കോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളോ ഇവ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല.

- പരസ്യമായി മദ്യപിക്കാന്‍ പാടില്ല. മദ്യ വില്‍പ്പനയ്ക്കും വിതരണത്തിനും ലൈസന്‍സുള്ള സ്ഥലങ്ങളില്‍ വെച്ച് മാത്രമേ അവ ഉപയോഗിക്കാവൂ.

- സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോവാന്‍ പാടില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പകരം 80060 എന്ന നമ്പറില്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ ബന്ധപ്പെടണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 minute ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

Malayali Vartha Recommends