Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു! തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യുഎഇ, പിന്നാലെ ഇവരും

27 NOVEMBER 2021 05:40 PM IST
മലയാളി വാര്‍ത്ത

ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം. പല രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനോടകം തന്നെ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്‌റൈനും സമാനമായ തീരുമാനം എടുത്തിരിക്കുന്നത്.

വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിലാണ് ലോകം. ഇതിന്റെ പ്രതിഫലനമെന്നോളം എണ്ണവില കുത്തനെ ഇടിഞ്ഞു. പുതിയ കൊവിഡ് വകഭേദത്തിന് ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ഇപ്പോള്‍ യാത്രകള്‍ കുറച്ചിരിക്കുകയാണ്. എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ അവസരമുണ്ടാകും. തിങ്കളാഴ്ച മുതല്‍ ഈ അവസരവും നിലയ്ക്കും.

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പുതിയ ബുക്കിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്പനികളും സര്‍വീസ് നടത്തില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സര്‍വീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.

ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് നല്‍കിയ പേര്. നിലവിലെ വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണോ എന്ന് വ്യക്തമല്ല. ബി.1.1.529 എന്നതാണ് പുതിയ കൊവിഡ് വകഭേദം. ഇതിന്റെ ഗ്രീക്ക് പേരാണ് ഒമൈക്രോണ്‍.

ഹോങ്കോങിലും ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശനമായ വൈദ്യ പരിശോധന നടത്തുണ്ട്. രോഗ സംശയമുള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നില്ല. ലോകം വീണ്ടും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക.

അതിനിടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്. പല രാജ്യങ്ങളും വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ ആശങ്കയ്ക്കുള്ള വകയില്ല.

 

കഴിഞ്ഞ 14 ദിവസത്തിനിടെ ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ് വിവരം. അതേസമയം, യുഎഇ പൗരന്മാര്‍ക്ക് ഇളവുണ്ട്. കൂടാതെ നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. പക്ഷേ, ഇവര്‍ രോഗമുണ്ടോ എന്ന പരിശോധന നടത്തി രേഖ കൈവശം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (1 minute ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (4 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (6 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള  (32 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (36 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (43 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (56 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

Malayali Vartha Recommends