ഇന്ത്യയിലെ ഒമിക്രോൺ ബാധയിൽ ആശങ്കയിൽ പ്രവാസികൾ; വൈറസ് വ്യാപനം രൂക്ഷമായാൽ വീണ്ടും വിളക്കുവരുമോ എന്ന ആശങ്ക, കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര റദ്ദാക്കി!
ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ കടുത്ത ആശങ്കയാണ് പ്രവാസലോകത്ത് ഉയരുന്നത്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ വീണ്ടും പഴയതുപോലെ പോലെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ആശങ്കയാണ് പലരിലും. ഇതിനോടകം തന്നെ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര റദ്ദാക്കി.
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിൻപിണാലെ കഴിഞ്ഞ രണ്ടു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ആരോഗ്യപ്രവർത്തകരും മറ്റും അവധി തരപ്പെടുത്തി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നേരത്താണ് ഒമിക്രോൺ വീണ്ടും ആശങ്കയായി മാറിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ആഗോളതലത്തിലെ ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വൈറസ് രാജ്യത്തെത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലും കര അതിർത്തികളിലും പരിശോധനയും കർശനമാക്കിയിരിക്കുകയാണ് അധികൃതർ.
കൂടാതെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക എന്നത്.
https://www.facebook.com/Malayalivartha