Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ലോകത്തെ വീണ്ടും അമ്പരപ്പിച്ച് യുഎഇ; ആദ്യമായി ആഴ്ചയിൽ നാലര ദിവസം മാത്രം ജോലി, പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് ചരിത്രം കുറിച്ച് യുഎഇ, സ്വകാര്യ മേഖലകളിലും പുതിയ സമയക്രമം നടപ്പാക്കണമെന്നും യുഎഇ അധികൃതർ

08 DECEMBER 2021 10:17 AM IST
മലയാളി വാര്‍ത്ത

വീണ്ടും നിർണായ പ്രഖ്യാപനം നടത്തിക്കൊണ്ട് കയ്യടി നേടുകയാണ് യുഎഇ . ഗൾഫ് രാഷ്ട്രങ്ങളിൽ മാത്രമല്ല ലോകത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം വന്നിരിക്കുന്നത്. അതായത് പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് ചരിത്രം കുറിക്കുകയാണ് യുഎഇ. ആഗോള തൊഴിൽക്രമത്തിൽനിന്നു മാറി ഇതാദ്യമായാണ് ഒരു രാജ്യം പ്രവൃത്തിദിവസം അഞ്ചിൽനിന്നും കുറയ്ക്കുന്നത്. സ്വകാര്യ മേഖലകളിലും പുതിയ സമയക്രമം നടപ്പാക്കണമെന്നും യുഎഇ അധികൃതർ നിർദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രഖ്യാപനം അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ എട്ടു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ച ഉച്ചമുതൽ ശനിയും ഞായറുമടക്കം രണ്ടര ദിവസമായിരിക്കും വാരാന്ത്യ അവധി എന്നത്. ഇതാദ്യമായി ആഗോള തൊഴിൽക്രമത്തിനനുസരിച്ച് വാരാന്ത്യ അവധിദിനം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മൊത്തം 36 മണിക്കൂറായിരിക്കും ഇനിമുതൽ യുഎഇയിലെ പ്രതിവാര പ്രവൃത്തിസമയം എന്നത്. നേരത്തെ സ്വീഡനും തൊഴിൽസമയം കുറച്ചിരുന്നു. എന്നാൽ, ഇത് 40 മണിക്കൂറായിരുന്നു. പ്രവൃത്തിസമയം വെട്ടിക്കുറച്ചും വാരാന്ത്യ അവധി സമയം കൂട്ടിയും തൊഴിലാളിക്ഷേമവും ആരോഗ്യവും ഉറപ്പിക്കുകയും അതുവഴി പ്രവർത്തനക്ഷമത കൂട്ടുകയുമാണ് ലക്ഷ്യമിടുന്നതെന്നാണ് യുഎഇ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇതിനുപിന്നാലെ പുതിയ വാരാന്ത്യ അവധിയും പുതുക്കിയ പ്രവൃത്തി സമയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന് യുഎഇ തൊഴിൽമന്ത്രി അബ്ദുറഹ്‌മാൻ അബ്ദുൽ മന്നാൻ അറിയിച്ചിട്ടുണ്ട്. കൂടുതൽ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴിൽമന്ത്രി പറയുകയായിരുന്നു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും. സ്‌കൂളുകൾക്ക് ശനി, ഞായർ പൂർണ അവധിയും, വെള്ളി ഭാഗിക അവധിയും നൽകാൻ എഡിഇകെ തീരുമാനിച്ചിരിക്കുകയാണ്.

അതോടൊപ്പം തന്നെ നിലവിൽ പൊതുമേഖലയ്ക്ക് വെള്ളി, ശനി ദിവസങ്ങളിലും സ്വകാര്യ മേഖലയ്ക്ക് വെള്ളി മാത്രവുമാണ് അവധി ഉള്ളത്. സ്വകാര്യമേഖലയിൽ ചില കമ്പനികളും ഒാഫിസുകളും ശനിയാഴ്ച കൂടി അവധി നൽകിവരുന്നു. എന്നാൽ, തൊഴിലാളികൾക്ക് ഭൂരിഭാഗത്തിനും വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണ് വാരാന്ത്യ അവധി. അന്ന് പോലും ജോലി ചെയ്യുന്നവരുണ്ട്. പക്ഷേ, ഇവർക്ക് ആ ദിവസത്തെ അധികശമ്പളം ലഭിക്കുകയും അവധി പിന്നീട് എടുക്കുകയും ചെയ്യാവുന്നതാണ്.

അങ്ങനെ രണ്ടര ദിവസം അവധി കിട്ടുകയാണെങ്കിൽ ഇടയ്ക്കിടെ നാട്ടിലേയ്ക്ക് പോലും പോയി വരാൻ ആഗ്രഹിക്കുന്നവരുണ്ട്. വിമാന ടിക്കറ്റ് നിരക്ക് മിതമായ മുൻ കാലങ്ങളിൽ, നാലു ദിവസം അടുപ്പിച്ചു പൊതു അവധി കിട്ടിയിരുന്നപ്പോള്‍ ഇത്തരത്തിൽ യാത്ര ചെയ്തിരുന്നവർ മലയാളികളടക്കം ഒട്ടേറെ പേരാണ്. എന്നാൽ, തത്കാലം പൊതുമേഖലയ്ക്ക് മാത്രമാണ് രണ്ടര ദിവസത്തെ അവധി ലഭിക്കുക. സ്വകാര്യമേഖലയുടെ പ്രവൃത്തി ദിവസങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുന്നതെ. അതിനുള്ള കാത്തിരിപ്പിലാണ് പ്രവാസികൾ ഏവരും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends