Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇത്തവണ പ്രവാസികൾക്ക് കൂടുതൽ സന്തോഷം; പുതുവര്‍ത്തെ വരവേല്‍ക്കാന്‍ യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വെള്ളിയാഴ്ച ഉച്ചമുതല്‍ സാധിക്കും! ജനുവരി 1 ഇപ്രാവശ്യം ശനിയാഴ്ച

10 DECEMBER 2021 04:01 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനവും തുടർന്നുവന്ന പ്രതിസന്ധികളും കടന്ന് ഇത്തവണ പുതുവര്‍ഷാഘോഷം യുഎഇയില്‍ പൊളിച്ചടുക്കും. പുതുവര്‍ത്തെ വരവേല്‍ക്കാന്‍ യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വെള്ളിയാഴ്ച ഉച്ചമുതല്‍ സാധിക്കുന്നതാണ്. ജനുവരി 1 ഇപ്രാവശ്യം ശനിയാഴ്ചയാണ് എന്നതാണ് പ്രത്യേകത.

അതായത് യുഎഇയിലെ പുതിയ സമയക്രമം അനുസരിച്ച്, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ശനിയാഴ്ച. ഞായറാഴ്ച എന്നിങ്ങനെ രണ്ടര ദിവസം അവധിയാണ് ഉള്ളത്. ശനിയാഴ്ച പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ രണ്ടര ദിവസം യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തകര്‍ക്കാനാവുന്നതാണ്. രണ്ടരദിവസത്തെ ആഘോഷം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഓഫിസില്‍ പോയാല്‍ മതിയാകും. ആഴ്ചയില്‍ നാലരദിവസം പ്രവൃത്തി സമയമാക്കി മാറ്റി ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളുമാക്കിയ ചരിത്രപരമായ തീരുമാനത്തിന്റെ ആദ്യ അനുഭവം പുതുവര്‍ഷത്തില്‍ തന്നെ യുഎഇയില്‍ ലഭിക്കുകയും ചെയ്യും.

അങ്ങനെ നാലര ദിവസം മാത്രം പ്രവൃത്തിദിവസമാക്കിയ ലോകത്തെ ആദ്യ രാഷ്ട്രമായിരിക്കുകയാണ് യുഎഇ. നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍വരുന്നതോടെ ഇത്തവണ പ്രവാസികൾക്ക് കൂടുതൽ അവധി ലഭിക്കും. എന്നാൽ വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെ ഓഫീസുകള്‍ ഉണ്ടായിരിക്കും. കൂടാതെ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പ്രവൃത്തി ദിവസം ആയിരിക്കും. ഇനി മുതല്‍ ആഴ്ചയില്‍ നാലര ദിവസം മാത്രമായിരിക്കും ഒഫീസുകള്‍ പ്രവൃത്തിക്കുക. ഈ രീതിയില്‍ ആണ് പുതിയ സജ്ജീകരണം ഉള്ളത്.

അതോടൊപ്പം തന്നെ ശനി-ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി പിന്തുടരുന്ന രാജ്യങ്ങളുമായുള്ള സുഗമമായ വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ ഉറപ്പിക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം. ശക്തമായ അന്താരാഷ്ട്ര ബിസിനസ് സൗഹൃദം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ യുഎഇ ആ സ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കര്യങ്ങളുടെ നടത്തിപ്പിന് ഇത് വളരെ എളുപ്പമാകും എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നു.

വാരാന്ത്യ അവധികള്‍ മുമ്പ് പലതവണ മാറിയിട്ടുണ്ടെങ്കിലും ഞായറാഴ്ച കൂടി അവധിയാക്കി ആഗോള തലത്തിലേക്ക് മാറ്റുന്നത് ഇതാദ്യമാണ് എന്നതാണ് ശ്രദ്ധേയം. 1971 മുതല്‍ 1999 വരെ വെള്ളിയാഴ്ച വാരാന്ത്യ അവധിയായിരുന്നു. പിന്നീട് 2006 വരെ വ്യാഴം കൂടി വാരാന്ത്യ അവധിയാക്കി മാറ്റുകയായിരുന്നു. 2006 മുതലാണ് വെള്ളി, ശനി ദിവസങ്ങള്‍ അവധിയാക്കിയത്. മൊറോക്കോ, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ എന്നീ ഇസ്ലാമിക രാഷ്ട്രങ്ങള്‍ വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കി ഞായര്‍ അവധിയാക്കാനുള്ള സമയക്രമമാണ് പാലിച്ചുപോരുന്നത്.

 

അതേസമയം, ഷാര്‍ജയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിക്കുകയുണ്ടായി. ബാക്കി നാല് ദിവസങ്ങളില്‍ പ്രവൃത്തി ദിവസം ആയിരിക്കുന്നതാണ്. കഴിഞ്ഞ ദിവസം യുഎഇയില്‍ പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാള്‍ അര ദിവസത്തെ അവധി കൂടുതല്‍ ഷാര്‍ജയിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്യും. 2022 ജനുവരി 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ജീവനക്കാര്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ പ്രവര്‍ത്തിക്കുന്നതായിരിക്കും. ഇത് ഇപ്പോഴത്തെ സമയത്തെക്കാള്‍ 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ളതാണ്. ശനി, ഞായര്‍ വാരാന്ത്യത്തിലേക്കുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ മാറ്റത്തെ തുടര്‍ന്നാണ് ഈ തീരുമാനം കൈകൊണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends