ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 134 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി, ഇതുവരെ രോഗമുക്തരായിട്ടുള്ളത് ആകെ 242,215 പേർ
ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ച റിപ്പോർട്ട് പ്രകാരം ചികിത്സയിലായിരുന്ന 134 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 242,215 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
അതോടൊപ്പം തന്നെ പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 152 പേര് സ്വദേശികളും 6 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 612 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 245,188 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം നിലവില്‍ 2,361 പേര് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 19,167 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തിയിട്ടുണ്ട്. ഇതുവരെ 3,056,051 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 9 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത് തന്നെ.
https://www.facebook.com/Malayalivartha