Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോഡ് കയറ്റിവച്ചപ്പോൾ ഒന്ന് തളർന്നുപോയി; മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ സുഖമായി അങ്ങ് ഉറങ്ങിയതേ ഓര്മയുള്ളു, ലോഡിങ് തൊഴിലാളി കണ്ണുതുറന്നപ്പോൾ എത്തിയത് അബുദാബിയിൽ, പാസ്പ്പോർട്ടും വിസയുമില്ലതെ ചുളുവിൽ എത്തിയ തൊഴിലാളിക്ക് പിന്നെ സംഭവിച്ചത്...

15 DECEMBER 2021 04:33 PM IST
മലയാളി വാര്‍ത്ത

വിമാനതയാത്രയ്ക്കിടെ അമ്പരപ്പിക്കുന്ന പല സംഭവങ്ങളും വാർത്തയായി മാറാറുണ്ട്. ചിലപ്പോഴൊക്കെ കൗതുകം ഉണർത്തുമെങ്കിലും ചിലപ്പോൾ ഞെട്ടലും ഉളവാക്കുന്ന പല വിഡിയോകളും വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതും നമ്മുടെ ഇൻഡിഗോ വിമാനത്തിൽ...

മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിലായിരുന്നു. ഞായറാഴ്ച പുറപ്പെട്ട ഇൻഡിഗോയുടെ മുംബൈ–അബുദാബി വിമാനത്തിലാണ് സംഭവം നടന്നിരിക്കുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ഇദ്ദേഹം സുരക്ഷിതനായി എത്തിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതർ അറിയിക്കുകയായിരുന്നു.

ഇൻഡിഗോ വിമാനത്തിലേക്ക് സാധനങ്ങൾ കയറ്റിയ ശേഷം ഇയാൾ അതിനകത്ത് തന്നെ വിശ്രമിക്കുകയായിരുന്നു. അങ്ങനെ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയ ഇദ്ദേഹം അകത്തുള്ളത് ശ്രദ്ധിക്കാതെ കാർഗോയുടെ വാതിൽ അടയ്ക്കുകയായിരുന്നു മറ്റുള്ളവർ. കൂടാതെ വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് തൊഴിലാളി ഉണരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടുത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയെ മെഡിക്കൽ പരിശോധന നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. പരിശോധനയ്ക്ക് ശേഷം അബുദാബി അധികൃതരുടെ അനുമതിയോടെ അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി.

 

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിസിജിഎ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (9 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (25 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (39 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (59 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends