Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഖത്തറിൽ നാല് പേർക്ക് ഒമിക്രോൺ; രോഗബാധ സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക്, രോഗബാധ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേരും രണ്ട് ഡോസ് വാക്സിനെടുത്തവർ!

19 DECEMBER 2021 11:47 AM IST
മലയാളി വാര്‍ത്ത

കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഖത്തറില്‍ സ്ഥിരീകരിച്ചത് നാല് പേര്‍ക്കെന്ന് റിപ്പോർട്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയികുകയുണ്ടായി. കൂടാതെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

കൂടാതെ രോഗബാധ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേരും രണ്ട് ഡോസ് വാക്സിനെടുത്തവരാണ്. ഇവര്‍ ആറ് മാസം മുമ്പ് രണ്ടാം ഡോസ് വാക്സിനെടുത്തവരുമാണ്. രോഗികളില്‍ ഒരാള്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആര്‍ക്കും തന്നെ കാര്യമായ ആരോഗ്യ പ്രശ്‍നങ്ങളില്ലാത്തതിനാല്‍ ഇവരില്‍ ആരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല. എന്നാൽ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്.

അതേസമയം ഖത്തറില്‍ കഴിഞ്ഞ ദിവസം 179 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോഴും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 197 കൊവിഡ് രോഗികള്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ കൊവിഡ് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതോടൊപ്പം തന്നെ നിലവില്‍ 2338 കൊവിഡ് രോഗികളാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 10 പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്. കൂടാതെ രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (36 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (49 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends