ഖത്തറിൽ 248 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 146 പേര് കൂടി രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ 248 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചികിത്സയിലായിരുന്ന 146 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടിയിരിക്കുകയാണ്. ആകെ 2,44,462 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
അതോടൊപ്പം ഗതന്നെ പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 213 പേര് സ്വദേശികളും 35 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 614 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,47,517 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ 2,441 പേര് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 22,482 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,132,114 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കുകയുണ്ടായി. നിലവില്‍ 13 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha