ഒമിക്രോൺ ഭീതി; ഒമാനില്‍ 2022 ജനുവരി രണ്ട് മുതല്‍ ആറ് വരെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ്
ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളോടൊപ്പം തന്നെ ജാഗ്രത കൈവരിക്കാൻ ഒരുങ്ങി ഗൾഫ് രാഷ്ട്രങ്ങൾ. ഇപ്പോഴിതാ ഒമാനില്‍ 2022 ജനുവരി രണ്ട് മുതല്‍ ആറ് വരെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റിലെ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ് നല്‍കമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇതുവരെ വാക്സിന് സ്വീകരിക്കാത്ത പ്രവാസികള്‍ക്ക് ഒന്നും രണ്ടും ഡോസുകള്‍ നല്‍കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ അറിയിക്കുകയുണ്ടായി. 2022 ജനുവരി രണ്ട് മുതല്‍ ആറ് വരെ റുസ്താഖ് വിലായത്തിലെ സ്പോര്‍ട്സ് കോംപ്ലക്സില്‍ രാവിലെ എട്ട് മണണി മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ഒന്നും രണ്ടും ഡോസുകള്‍ വിതരണം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha