പ്രവാസി മലയാളികളെ ആശങ്കയിലാക്കി സൗദിയില്‍ 3 മേഖലകളില്‍ക്കൂടി സ്വദേശിവല്‍ക്കരണം
സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ 3 മേഖലകളില്‍ക്കൂടി സ്വദേശിവല്ക്കരണംനടപ്പാക്കുന്നു. ഡ്രൈവിങ് സ്കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം.
ജനറല്‍ മാനേജര്‍, ഗവണ്മെന്റ് റിലേഷന്‍സ് ഓഫിസര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലാര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, വിവര്ത്തകന്, ഡ്രൈവിങ് പരിശീലകന്, നിരീക്ഷകന് എന്നീ തൊഴിലുകളില്‍ ഇരുപതിനായിരത്തോളം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. ഇതോടെ ആശങ്കയിലാണ് മലയാളികള്‍.
ആയിരക്കണക്കിനു വിദേശികള്‍ക്കു നടപടിയുടെ ഭാഗമായി ജോലി നഷ്ടമാകും. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്കൂള്‍ മേഖലകളില്‍ 100% സ്വദേശിവല്ക്കരണമാണു പ്രാധന ലക്ഷ്യം. സൗദി പൗരന്മാര്ക്കു ജോലി നല്‍കുന്നതിന്റെ ഭാഗമായി 20 മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്നുള്ള അറിയിപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha