ഖത്തറില്‍ കുത്തനെ വർധിച്ച് കോവിഡ് നിയമ ലംഘനങ്ങള്‍; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘച്ചതിനെ തുടര്‍ന്ന് 191 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം, അടഞ്ഞ സ്ഥലങ്ങളിലും ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി അധികൃതർ
ഖത്തറില്‍ കോവിഡ് നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘച്ചതിനെ തുടര്‍ന്ന് ഇതിനോടകം തന്നെ 191 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് 181 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനെ 10 പേരെയുമാണ് ഇന്ന് അധികൃതര്‍ പിടികൂടിയിരിക്കുന്നത്.
കൂടാതെ അടഞ്ഞ സ്ഥലങ്ങളിലും ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആറ് വയസിന് താഴെയുള്ളവര്‍ക്കും പൊതുഇടങ്ങളില്‍ സ്പോര്‍ട്ട്സും വ്യായാമം ചെയ്യുന്നവര്‍ക്ക് മാത്രമാണ് മാസ്ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സമൂഹത്തില്‍ കൊറോണ വൈറസ് പടരുന്നതില്‍ നിന്ന് തങ്ങളെ യും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള മുന്‍കരുതല്‍, പ്രതിരോധ തീരുമാനങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടന്നുവരുന്നത്.
https://www.facebook.com/Malayalivartha