Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഈ വർഷം മുതൽ യുഎഇ പുതിയ വാരാന്ത്യത്തിലേയ്ക്ക്! ഇനിമുതൽ ജോലി നാലരധിവാസം മാത്രം, പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ദുബായ് എമിഗ്രേഷൻ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു, പ്രവാസികളുടെ ശ്രദ്ധയ്ക്ക്....

03 JANUARY 2022 12:44 PM IST
മലയാളി വാര്‍ത്ത

പുതുവർഷം ആരംഭിച്ചുകഴിഞ്ഞു. പുതിയ തുടക്കത്തിലേക്ക് ലോകം കാലെടുത്തുവയ്ക്കുമ്പോൾ അമ്പത് വര്ഷം പൂർത്തീകരിച്ചതിന്റെ നിറവിൽ യുഎഇ ചരിത്ര പ്രഖ്യാപനങ്ങളാണ് നടത്തിയത്. അടുത്ത അമ്പത് വർഷത്തെ പദ്ധതികൾ ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തെ തന്നെ അമ്പരപ്പിലാഴ്ത്തിയ ആ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

ഈ വർഷം മുതൽ യുഎഇ പുതിയ വാരാന്ത്യത്തിലേയ്ക്ക് മാറുകയാണ്. ഇതുമൂലം രണ്ടര ദിവസത്തെ അവധിയാണ് ഓരോ ആഴ്ചയിലും ഗവണ്മെന്റ് ജീവനക്കാരെ കാത്തിരിക്കുന്നത്. ഇത് പതിയെ സ്വകാര്യ മേഖലയിലേക്ക് എത്തുമെന്ന സൂചന. ഇപ്പോഴിതാ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ദുബായ് എമിഗ്രേഷൻ (ജിഡിആർഎഫ്എ ദുബായ്) തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ടു ഷെഡ്യൂളുകളിലായി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ ദുബായ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിക്കുകയുണ്ടായി.

അതായത് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആദ്യ സമയക്രമം എന്നത്. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാൽ വെള്ളിയാഴ്ച ആദ്യസമയക്രമം രാവിലെ 7.30ന് തുടങ്ങി 12ന് അവസാനിക്കുന്നതാണ്. തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കു ഉണ്ടാകുക.

കൂടാതെ കഴിഞ്ഞ വർഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്‍ചയില്‍ അഞ്ചു ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയുന്നതാണ്. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്‍ക്കുന്ന ആദ്യത്തെ രാജ്യം കൂടിയാകുകയാണ്യുഎഇ. ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സുഗമമാവുന്നതാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്‍ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരുകയും ചെയ്യും.

അതേസമയം വീസാ സംബന്ധമായ ജിഡിആർഎഫ്എ സേവനങ്ങൾക്ക് വകുപ്പിന്റെ സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. വെബ്സൈറ്റ്, GDRFA -dubai എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖേന സേവനം തേടാനാകും. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാ വീസാ സേവനങ്ങളും സ്മാർട് ചാനൽ വഴി ലഭ്യമാക്കിയിട്ടുണ്ട്.

 

ദുബയിലെ എല്ലാം വീസാ സേവന നടപടികളുമായ ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ ബന്ധപ്പെടണം എന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, യുഎഇ യ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയിൽ വഴിയും ലഭിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (7 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (27 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

Malayali Vartha Recommends