എക്സ്പോയിലെ സീസണ് ടിക്കറ്റ് നിരക്ക് 195 ദിര്‍ഹമായി കുറച്ചു; പ്രവൃത്തി ദിനങ്ങളിലെ നിരക്ക് 45 ദിര്‍ഹമായി തുടരും
എക്സ്പോയിലേക്കുള്ള സീസണ് ടിക്കറ്റിന്റെ നിരക്ക് 195 ദിര്‍ഹമായി കുറച്ചു. നേരത്തെ 495 ദിര്‍ഹമായിരുന്ന നിരക്കാണ് കുറച്ചത്.
ഇതോടെ 195 ദിര്‍ഹമിന്റെ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാര്‍ച്ച് 31 ന് എക്സ്പോ അവസാനിക്കുന്നത് വരെ സന്ദര്‍ശനം നടത്താം. ഒരു ദിവസം പത്ത് സ്മാര്‍ട്ട് ക്യൂ ബുക്കിങും ലഭിക്കും. പവലിയനുകള്‍ക്ക് മുന്പില് ക്യൂ നില്‍ക്കാതെ കയറാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് ക്യൂ. സന്ദര്‍ശകര്‍ എക്സ്പോയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓരോ പവലിയന്റെയും സന്ദര്‍ശനത്തിന് സ്മാര്‍ട്ട് ക്യൂവില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യൂ നില്‍ക്കാതെ അകത്തുകയറാന്‍ കഴിയും.
പ്രവൃത്തി ദിനങ്ങളിലെ നിരക്ക് 45 ദിര്‍ഹമായി തുടരും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പുതിയ പ്രവൃത്തി ദിനങ്ങള്‍. 18 വയസില്‍ താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെട്ടവര്‍ക്കും സൗജന്യം തുടരും. മൂന്ന് മാസം പിന്നിടുമ്ബോള്‍ 90 ലക്ഷം പേരാണ് മഹാമേള സന്ദര്‍ശിച്ചത്. നിരക്കുകള്‍ കുറച്ചതോടെ അടുത്ത മാസങ്ങളിലായി ഇതിനേക്കാള്‍ ജനം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha