Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും. ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ,അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്,അതാണ് സ്ഥായിയായ ലോകം....' പ്രവാസികൾക്കായി ശബ്ദമുയർത്തി അഷ്‌റഫ് താമരശ്ശേരി

15 JANUARY 2022 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോവിഡ് പോസ്റ്റീവെന്ന് പറഞ്ഞ് മടക്കിയതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ പലരും വേട്ടയാടുന്നെന്ന് വ്യക്തമാക്കി പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. വിദേശത്തേക്ക് മടങ്ങാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പതിവ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് എന്നു കാണിക്കുകയും ടെസ്റ്റിന്റെ പിഴവാകും ഒന്നുകൂടി ടെസ്റ്റ് ചെയ്യാൻ അവസരം ചോദിച്ചെങ്കിലും മോശമായി പെരുമാറി തിരിച്ചയയ്ക്കുകയായിരുന്നെന്നും അഷ്‌റഫ് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ തുറന്നെഴുതിയിരുന്നു. ഇതിനുപിന്നാലെ നിരവധി ഐബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതായി അദ്ദേഹം വ്യക്തമാക്കി.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആർ പരിശോധന ഫലത്തെ കുറിച്ചുളള വിവാദം ഞാൻ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ സത്യം പറഞ്ഞതിന്റെ പേരിൽ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്. ചില online വാർത്തകളെയും കൂട്ട് പിടിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് ഞാൻ സംശയിക്കുന്നു. കോർപ്പറേറ്റ് കമ്പനിയുടെ ഉടമയുടെ വാർത്താ സമ്മേളനത്തിൽ തന്റെ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും,കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു. കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിന്റെ കാരണമെന്താണ്.അപ്പോൾ മെഷീന്റെ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും. പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും, അവിടെ കോർപ്പറേറ്റുകൾ എന്നോ, രാഷ്ട്രീയമോ,കൊടിയുടെ നിറമോ,ജാതിയോ,വർഗ്ഗമോ നോക്കാറില്ല.പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും.

കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു.ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്.നിങ്ങൾക്ക് ധൈര്യമുണ്ടോ, എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ,അന്ന് സതൃം പുറത്ത് വരും.നിങ്ങൾ കോർപ്പറേറ്റുകൾ കരുതുന്നത്,കുറച്ച് പണവും,സ്വാധീനവും,ചില ഓൺലൈൻ മാധ്യമക്കാരും ഉണ്ടെങ്കിൽ എന്തും ചെയ്യുവാൻ കഴിയുമെന്ന്.എങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റ് പറ്റി.

ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ,അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്,അതാണ് സ്ഥായിയായ ലോകം. ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുവാൻ കഴിയുന്ന,പടച്ച തമ്പുരാന്റെ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓർത്താൽ നല്ലത്. അല്ലാഹു നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ.
അഷ്‌റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (41 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (52 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends