യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്; ചിലയിടങ്ങളിൽ അന്തരീക്ഷം തെളിഞ്ഞത് രാവിലെ 11 മണിയോടെ, ഒമാനിൽ മഴ മുന്നറിയിപ്പ്
യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞതായി റിപ്പോർട്ട്. ആയതിനാൽ തന്നെ ചിലയിടങ്ങളിൽ രാവിലെ 11 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ഇന്നും സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുകയുണ്ടായി.
വിവിധ എമിറേറ്റുകളിൽ ഇന്നു മഴയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്നലെ കൂടിയ താപനില 23-28 ഡിഗ്രിയും കുറഞ്ഞ താപനില 6-11 ഡിഗ്രിയുമായിരുന്നു. ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ മേഖലകളിൽ ഇന്നു മുതൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മുസണ്ടം, നോർത്ത് ബത്തീന, ബുറൈമി എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വാദികൾ നിറയാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha