കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നെറിഞ്ഞ കുപ്പികൊണ്ടു പരുക്കേറ്റ ഒമാൻ സ്വദേശി മരിച്ചു; സംഭവത്തിൽ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു, സുലൈമാൻ ബിൻ ഇബ്രാഹിമിന്റെ വിയോഗ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ച് കുടുംബാംഗങ്ങൾ, അനുശോചനം രേഖപ്പെടുത്തി പ്രവാസലോകം
പ്രവാസി യുവാവ് കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നെറിഞ്ഞ കുപ്പികൊണ്ടു പരുക്കേറ്റ ഒമാൻ സ്വദേശി സുലൈമാൻ ബിൻ ഇബ്രാഹിം മരിച്ചതായി റിപ്പോർട്ട്. ഈ മാസം നാലിന് ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ ) കെട്ടിടത്തിൽ നിന്നെറിഞ്ഞ കുപ്പി തലയിൽ വീണ് ഗുരുതര പരുക്കേറ്റ ഇദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
സുലൈമാൻ ബിൻ ഇബ്രാഹിമിന്റെ വിയോഗ വാർത്ത അദ്ദേഹത്തിന്റെ ബന്ധുക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനുപിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. റസ്റ്ററന്റിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതോടപ്പം തന്നെ കെട്ടിടത്തിൽ നിന്നും കുപ്പി കൊണ്ട് ഏറു കൊണ്ട വ്യക്തി വഴിയിൽ വീണു കിടക്കുന്നുവെന്നാണ് സംഭവത്തിന് പിന്നാലെ പൊലീസിന് പരാതി ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്ത് എത്തുകയും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ പ്രതിയെ ആദ്യം കണ്ടെത്താനായില്ലെങ്കിലും ഏറു കൊണ്ട സ്ഥലവും കെട്ടിട സ്ഥിതിയും താരതമ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha