Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തണുപ്പ് സഹിക്കാനായില്ല! കൊടും തണുപ്പിൽ നിന്നും രക്ഷ കിട്ടാനായി റൂമിൽ തീ കത്തിച്ചു; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു, ഇന്ത്യൻ സോഷ്യൽ ഫോറം മൃതദേഹം നാട്ടിൽ എത്തിച്ചു

23 JANUARY 2022 06:31 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ തണുപ്പിനെ നേരിടാൻ അധികൃതർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും അതി ദാരുണമായ വാർത്തയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇപ്പോഴിതാ പ്രവാസികളെ കണ്ണീരിലാഴ്ത്തി ഒരു മലയാളി കൂടി മരിച്ചു. സൗദി അറേബ്യയിലെ ഖമീസ് മുഷയ്‌ത്തിൽ പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി സുഭാഷിന്റെ (41) മൃതദേഹം നാട്ടിലെത്തിക്കുകയുണ്ടായി. പത്തനംതിട്ട തെങ്ങമം സുഭാഷ് ഭവനിൽ ദേവൻ രോഹിണി ദമ്പതികളുടെ മകനാണ് മരിച്ചത്. കൊടും തണുപ്പിൽ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയിൽ നിന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവർ വീസയിൽ എത്തിയ സുഭാഷ്‌ ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അസീർ പ്രവിശ്യയിൽ തണുപ്പുകാലം ആയതിനാൽ തന്നെ രാത്രികാലങ്ങളിൽ റൂമിൽ തീ കത്തിച്ച് തണുപ്പിൽനിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയിൽ തീ കത്തിച്ച് ഉറങ്ങി പോയിരുന്നു . ഇതിൽ നിന്നുണ്ടായ പുക ശ്വസിച്ച്‌ അദ്ദേഹം മരിക്കുകയായിരുന്നു. അതേസമയം ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തിൽ നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും മൃതശരീരം നാട്ടിൽ എത്തിച്ചു തരാൻ അഭ്യർഥിച്ചതോടെ ഇന്ത്യൻ സോഷ്യൽ ഫോറം വിഷയത്തിൽ ഇടപെടുകയുണ്ടായി.

കൂടാതെ ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീർ ചക്കുവള്ളിയുടെ പേരിൽ കുടുംബം പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തു. തുടർന്ന് സൗദിയിലെ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അസീർ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം അംഗങ്ങളായ നൗഷാദ് മമ്പാട്, ഹസൈനാർ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

 

 

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അൻസാരി ഏനാത്ത്, ഷാജി പഴകുളം, സമദ് മണ്ണടി, ഷാജു പഴകുളം എന്നിവർ ചേർന്ന് സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു മൃതദേഹം സംസ്കരിക്കുകയുണ്ടായി. ഭാര്യ: റാണി (36), മക്കൾ: സൂര്യ പ്രിയ(12), സൂര്യനാരായണൻ (7).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (4 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (10 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (12 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (13 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (18 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (36 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (51 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (58 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

Malayali Vartha Recommends