Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് ഇത് നിർണായക നിമിഷം; എക്സ്പോ വേദിയിൽ വേറിട്ട കാഴ്ചകൾ ഒരുക്കാൻ കേരളം, എക്‌സ്‌പോ 2020 ദുബൈയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, കയ്യടിച്ച് പ്രവാസി മലയാളികൾ

31 JANUARY 2022 05:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് അഭിമാനമായി ആ ദിനം എത്തിയിരിക്കുകയാണ്. അതെ, എക്സ്പോ വേദിയിൽ വേറിട്ട കാഴ്ചകൾ ഒരുക്കാൻ കേരളം. എക്‌സ്‌പോ 2020 ദുബൈയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി 4 വെള്ളിയാഴ്​ച വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങിൽ സംസ്​ഥാന നിയമവ്യവസായ മന്ത്രി പി. രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുക്കുന്നതായിരിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ ഇന്ത്യൻ പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന 'കേരള വീക്കി'ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകുന്നതായിരിക്കും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോർട്ടുകള ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കുന്നതായിരിക്കും.

ഇതുകൂടാതെ സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിങ്സ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എം.എസ്.എം.ഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കുന്നതാണ്. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക വകുപ്പ് നല്‍കുകയും ചത്തെയുമെന്ന അധികൃതർ അറിയിച്ചു. കാരവന്‍ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, അമേരിക്കയിലെ ചികിത്സ കഴിഞ്ഞ്​ ശനിയാഴ്​ച രാവിലെയാണ്​ മുഖൈമന്ത്രി ബൈ വിമാനത്താവളത്തിലെത്തിയത്​. പത്ത്​ ദിവസം ദുബൈയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്​. വിമാനത്താവളത്തിൽ കോൺസുൽ ജനറൽ അമൻ പുരിയാണ്​ മുഖ്യമന്ത്രിയെ സ്വീകരിച്ചത്​.

രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞ് ഫെബ്രുവരി നാലിന്​ എക്​സ്​പോയിലെ കേരള പരിപാടികൾ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യുന്നതായിരിക്കും. ഇതുകൂടാതെ വ്യവസായ സമൂഹവുമായി ചർച്ചകളുണ്ടാകും. ചികിത്സ കഴിഞ്ഞെത്തിയതിനാൽ തന്നെ കാര്യമായ പൊതുപരിപാടികൾ ഉണ്ടാവില്ലെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ഫെബ്രുവരി ഏഴിന്​​ കേരളത്തിലേക്ക്​ മടങ്ങാനാണ്​ പദ്ധതിയെങ്കിലും വൈകുമെന്നും പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (5 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (11 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (13 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (14 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (19 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (37 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (52 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (59 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

Malayali Vartha Recommends