Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം; സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വമ്പൻ അവസരം, അഞ്ച് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി

03 FEBRUARY 2022 05:41 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് താൽക്കാലിക ആശ്വാസം നൽകുന്ന വർത്തയായുമായി സൗദി അറേബ്യ. സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് താത്കാലിക ഇത് ആശ്വാസമാണ്. അഞ്ച് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുകയുണ്ടായി.

അതായത് ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസ് സെന്ററുകള്‍ അനുവദിക്കുന്നില്ലെന്ന വിഷയം ചൂണ്ടിക്കാട്ടി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യന്‍ എംബസിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രേം സെല്‍വാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങനെ ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാന്‍ വിഎഫ്എസ് സെന്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത്തരം പ്രവാസികള്‍ അവരുടെ സ്‌പോണ്‍സറുടെയോ കമ്പനിയുടെയോ ഇഖാമ പിന്നീട് പുതുക്കികൊടുക്കാമെന്ന് ഉറപ്പ് നല്‍കുന്ന ഒരു കത്ത് ഹാജരാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള താത്ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കുന്നതാണ്. പിന്നീട്, ഇഖാമ പുതുക്കിയാല്‍ ഇവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഈ വിഷയം ഉന്നയിച്ച് നവയുഗം കേന്ദ്രകമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നല്‍കിയിരുന്നു. നവയുഗത്തിന്റെ അഭ്യര്‍ഥന മാനിച്ച് ബിനോയ് വിശ്വം എംപിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (6 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (11 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (29 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (37 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends