Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

അറബികളെ ഞെട്ടിച്ച് നമ്മുടെ പ്രവാസികൾ; വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ 44 കോടി നേടി പ്രവാസി മലയാളി ലീന ജലാൽ, നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെ, വരാനിരിക്കുന്ന വമ്പൻ സർപ്രൈസുകൾ ഇങ്ങനെ....

04 FEBRUARY 2022 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ബിഗ്‌ ടിക്കറ്റ് ഒരു ഭാഗ്യ പരീക്ഷണം ആണ്. എന്നാൽ അതിൽ ഒട്ടുമിക്കതിലും സമ്മാനങ്ങൾ വാരിക്കൂട്ടുന്നത് നമ്മുടെ പ്രവാസികളും. എടുത്തുപറഞ്ഞാൽ ഇന്ത്യക്കാർ തന്നെ. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു നിർണായക ദിനമായിരുന്നു.

വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ വിജയിയായിരിക്കുന്നത് പ്രവാസി മലയാളിയായ വനിത. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനം നേടിയത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത് എന്നത് പ്രവാസികളെ ഏറെ അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തിരുന്നത്. ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്‍ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.

എന്നാൽ വീട്ടിലായിരുന്ന ലീന തത്സമയ നറുക്കെടുപ്പ് കണ്ടിരുന്നില്ല. ബിഗ് ടിക്കറ്റ് എടുത്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് മറുപടി നൽകുകയായിരുന്നു. 22 ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹയായെന്ന വിവരം സംഘാടകര്‍ അറിയിച്ചപ്പോള്‍ തിരിച്ചൊന്നും പറയാന്‍ കഴിയാതെ ഒരു നിമിഷംഅമ്പരപ്പിലാവുകയായിരുന്നു. സമ്മാനം ലഭിച്ചെന്ന് ഉറപ്പുതന്നെയാണോ എന്ന് വിശ്വാസം വരാതെ പിന്നീട് ഒരിക്കല്‍ കൂടി ചോദിക്കുകയും ചെയ്തി. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ പരിശോധിച്ച് നിങ്ങള്‍ക്ക് ഉറപ്പുവരുത്താമെന്നായിരുന്നു റിച്ചാര്‍ഡിന്റെ മറുപടി എന്നത്.

റാസല്‍ഖൈമയില്‍ തന്നെ താമസിക്കുന്ന ഇന്ത്യക്കാരന്‍ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്. ജനുവരി 29നാണ് സമ്മാനാര്‍ഹമായ 327631 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം ഓണ്‍ലൈനിലൂടെ എടുത്തത്. ഇന്ത്യക്കാരനായ സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം നേടിയത്. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു.

അതോടൊപ്പം തന്നെ ഇന്ത്യക്കാരായ അന്‍സാര്‍ സുക്കരിയ മന്‍സില്‍ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിര്‍ഹം (ടിക്കറ്റ് നമ്പര്‍ - 127937) നേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പര്‍ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹയായി മാറി. ഡ്രീം കാര്‍ സീരിസില്‍ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവര്‍ കാര്‍ നേടിയത്. 013887 ആയിരിന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് എന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷമാദ്യത്തില്‍ നടത്തിയ 'സെക്കന്റ് ചാന്‍സ്' നറുക്കെടുപ്പില്‍ 2,50,000 ദിര്‍ഹം നേടിയ ശ്രീധരന്‍ പിള്ളയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ബിഗ് ടിക്കറ്റ് അവതാരകര്‍ അറിയിക്കുകയുണ്ടായി. ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്കും ഇ-മെയില്‍ വിലാസത്തിലേക്കും എല്ലാ ദിവസവും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ യുഎഇയില്‍ ഉണ്ടോയെന്ന് പോലും അറിയാന്‍ സാധിച്ചിട്ടില്ല. ശ്രീധരന്‍ പിള്ളയെ അറിയാവുന്നവര്‍ കണ്ടെത്താന്‍ സാഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ബിഗ് ടിക്കറ്റ് അധികൃതര്‍ നടത്തിയിട്ടുണ്ട്.

ഇതുകൂടാതെ ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹനാവുന്ന ഭാഗ്യവാന് 24 കോടി രൂപ (1.2 കോടി ദിര്‍ഹം) സമ്മാനിക്കുന്ന അടുത്ത നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് പുറത്തുവിടുകയുണ്ടായി. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) ഇതിലെ രണ്ടാം സമ്മാനം എന്നത്. മറ്റ് അഞ്ച് സമ്മാനങ്ങളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുകയാണ്.

 

എന്നാൽ മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകുന്നതായിരിക്കും. ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവുന്നതാണ്. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം വീതം ലഭിക്കുകയും ചെയ്യും.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില എന്നത്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനം നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനും സാധിക്കുന്നതാണ്. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. അതും രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (22 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (35 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (48 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends