Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ്; ഇത് സംബന്ധിച്ച തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിൽ

15 FEBRUARY 2022 10:53 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈറ്റ്. വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം കൈക്കൊണ്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അധികൃതർ എടുത്തത്. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

അതോടൊപ്പം തന്നെ പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ വക്താവും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്‍റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് എത്തിയത്.

എന്നാൽ പൂര്‍ണമായി വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം എന്നും അധികൃതർ വ്യക്തമാക്കുന്നു. ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളെടുത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ ഇളവുകള്‍ ലഭിക്കുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (49 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (58 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (3 hours ago)

Malayali Vartha Recommends