Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

പ്രവാസികള്‍ക്ക് ഇത് തിരിച്ചടി; സ്വദേശികൾക്കായി പുതിയ ജോലികള്‍ കണ്ടെത്തി നല്‍കിയും നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കിയുമാണ് ഇത് സാധ്യമാക്കുകയെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍, സ്വദേശികള്‍ക്ക് ഈ വര്‍ഷം 35,000 തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി വ്യക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

26 FEBRUARY 2022 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്ക് മുട്ടൻ പണി നൽകി സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. സൗദി കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ കടുത്ത നിബന്ധനകളുമായി രംഗത്ത് എത്തുമ്പോൾ സ്വദേശികള്‍ക്ക് ഈ വര്‍ഷം 35,000 തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി വ്യക്തമാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്.

ഇവര്‍ക്കായി പുതിയ ജോലികള്‍ കണ്ടെത്തി നല്‍കിയും നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കിയുമാണ് ഇത് സാധ്യമാക്കുകയെന്നും തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ ജോലികള്‍ക്ക് സ്വദേശികളെ പ്രാപ്തരാക്കുന്നതിനായി അവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം 49,276 സ്വദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ ജോലി കണ്ടെത്തി നല്‍കിയത്. അവരില്‍ 42,609 പേര്‍ ശരിയായ രീതിയിലുള്ള തൊഴില്‍ കരാറുകളുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ എത്തിയത്. എന്നാല്‍, ബാക്കി 6,667 പേര്‍ക്ക് തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 2021ല്‍ 58,720 പ്രവാസികളാണ് ഒമാനില്‍ നിന്ന് പുറത്തായത് തന്നെ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലൂടെ 9,859 പേര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായതായും അറിയിച്ചു. ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇഅ്ത്തിമാദ് പദ്ധതിയില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ 247 പരിശീലകരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഈ വര്‍ഷം തന്നെ 35,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് അവരെ പിരിച്ചുവിട്ട ശേഷമായിരിക്കും ആ ജോലി സ്വദേശികള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികൾ തൊഴില്‍ മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രവാസി തൊഴിലാളികളെ വിവിധ മേഖലകളില്‍ നിന്ന് പിരിച്ചുവിട്ട ശേഷം പകരം ഒമാനികളെ നിയമിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സ്വദേശികള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള നീക്കങ്ങള്‍ ഭരണകൂടം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം രൂക്ഷമായ തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് ഒമാന്റെ ഏതാനും ഭാഗങ്ങളില്‍ യുവാക്കള്‍ തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒമാനില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടിവന്നിരിക്കുകയാണ്.

 

അധ്യാപനം, ഐടി, ടെലകോം, കോടതി ജോലികള്‍ തുടങ്ങിയ മേഖലകളില്‍ ഇതിനകം സ്വദേശിവത്കരണം നടപ്പിലാക്കിക്കഴിഞ്ഞു. ഇതു കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. സ്വകാര്യ മേഖലയില്‍ കെട്ടിട നിര്‍മാണ രംഗത്താണ് മൂന്നിലൊന്ന് ഒമാനി ജീവനക്കാരും പണിയെടുക്കുന്നത്- അര ലക്ഷത്തിലേറെ പേര്‍. ഉത്പാദന മേഖലയില്‍ 32,000, മൈനിംഗ് മേഖലയില്‍ 29,000, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ 20,000, ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളില്‍ 18,000 എന്നിങ്ങനെയാണ് ഒമാനിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണമെന്ന് കഴിഞ്ഞ വര്‍ഷം നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (20 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends