പ്രവാസികളുടെ കണ്ണീരായി റിഫ! പ്രശസ്ത വ്‌ളോഗർ ദുബായിൽ മരിച്ച നിലയിൽ! ഞെട്ടൽ മാറാതെ സുഹൃത്തുക്കൾ, തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവരുടെ മരണം പ്രവാസലോകത്തെ ആകെ ഞെട്ടിച്ചു

പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 21 വയസ്സാണ്. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറയുകയുണ്ടായി. മരിക്കുന്നതിന് ഒരു ദിവസം മുൻപുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ഇവർ. അതോടൊപ്പം തന്നെ ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ് അവസാന പോസ്‌റ്റ്.
ദുബായിൽ ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
അതേസമയം മലയാളി വ്‌ളോഗർ റിഫ മെഹ്നുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവരുടെ മരണം പ്രവാസലോകത്തെ ഞെട്ടിച്ചു. ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു ഇവരുടെ താമസം. ഒരു മകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തയത്.
ആഴ്ചകൾക്ക് മുമ്പാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ ദുബൈയിൽ തിരിച്ചെത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇവരുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. തനിക്ക് സഹോദരിയെ പോലെയായിരുന്നു റിഫയെന്ന് മറ്റൊരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ അല്‍ഫല വിനോജ് ഖാന്‍ പ്രതികരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ഫാഷൻ, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാനമായും ഇവർ വ്‌ളോഗിങ് ചെയ്തിരുന്നത്. റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുപ്പതിനായിരത്തിലധികം പേരാണ് ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സുമുണ്ട്. കൂടാതെ ടിക്ടോകിലും സജീവമാണ്. രണ്ടു ലക്ഷത്തോളം പേരാണ് ടിക്ടോകിൽ ഇവരെ ഫോളോ ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























