വയനാട്ടില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... ചൊവ്വാഴ്ച മുറിയെടുത്ത ഇരുവരെയും ഇന്നലെ ഉച്ചയായിട്ടും പുറത്തു കണ്ടില്ല, സംശയം തോന്നിയ ജീവനക്കാര്‍ പോലീസിലറിയിച്ചു, അവര്‍ നടത്തിയ പരിശോധനയില്‍ കണ്ട കാഴ്ച...

വയനാട്ടില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... ചൊവ്വാഴ്ച മുറിയെടുത്ത ഇരുവരെയും ഇന്നലെ ഉച്ചയായിട്ടും പുറത്തു കണ്ടില്ല, സംശയം തോന്നിയ ജീവനക്കാര്‍ പോലീസിലറിയിച്ചു, അവര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയിലാണ് സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മണിച്ചിറയിലുള്ള സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇന്നലെ ഉച്ചയായിട്ടും ഇരുവരെയും പുറത്തോട്ടു കാണാഞ്ഞതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























