Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഗൾഫ് യാത്രകൾ ഇനി കടുക്കും; ഇന്ധന വിലയും വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു; ഇതിനു പുറമെ ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള നിരക്കു വർധനയും

09 MARCH 2022 03:39 PM IST
മലയാളി വാര്‍ത്ത

റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ സാമ്പത്തികമായി ഏറെ മാറ്റങ്ങളാണ് കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തന്നെ രൂപയുടെ മൂല്യം കുറയുകയുണ്ടായി. കൂടത്തെ ഇന്ധന വിലയും വർധിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കുവൈത്തിലെ ജസീറ എയർവെയ്സാണ് നിരക്കു വർധനയ്ക്കു തുടക്കമിട്ടത് തന്നെ. ജിസിസി, അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് (3 മണിക്കൂറിൽ കുറവുള്ള സെക്ടറിൽ) ഇന്നലെ മുതൽ നിരക്കിൽ 5 ദിനാർ (1267 രൂപ) കൂടി.

അതോടൊപ്പം തന്നെ 3 മണിക്കൂർ കൂടുതൽ യാത്രാ ദൈർഘ്യമുള്ള സെക്ടറുകളിലേക്ക് 10 ദിനാർ (2535 രൂപ) വർധിക്കുകയുണ്ടായി. മറ്റ് എയർലൈനുകളും നിരക്കു കൂട്ടാനുള്ള ഒരുക്കത്തിലാണ് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള നിരക്കു വർധന ഇതിനു പുറമെയുണ്ടാകും. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതിവാതക വില ഗണ്യമായി വർധികുകയും ചെയ്തിട്ടുണ്ട്.

അതായത് വിമാന ഇന്ധന വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57% ശതമാനത്തിലധികം ഉയർന്നു. ജൂൺ വരെ മാസത്തിൽ 7% കൂടുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിമാന നിരക്കിലും മാറ്റമുണ്ടാകുന്നതായിരിക്കും. ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി ബാരലിന് 130 ഡോളർ ആയി. വില ഇനിയും ഉയരുമെന്നാണ് സൂചന.

എന്നാൽ ഈ നില തന്നെ തുടർന്നാൽ വിമാന കമ്പനികൾക്ക് പ്രവർത്തന ചെലവിന്റെ പകുതി ഇന്ധനത്തിനു മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ സൂചിപ്പിക്കുകയുണ്ടായി. ലോകരാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിനാൽ വരും ദിവസങ്ങളിൽ വിമാന യാത്രകൾ വർധിക്കുന്നതായിരിക്കും.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 35% വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുകയുണ്ടായി. വിനോദ യാത്രകളും മറ്റും പുനരാരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. വേനൽ അവധിക്കാലത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലായതിനാൽ നിരക്കും കൂടുമെന്നാണ് ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (27 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (43 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends