Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സൗദിയിൽ താപനില പൂജ്യത്തിലേക്ക്; സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുമെന്നും മുന്നറിയിപ്പ്, മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള അതിശക്തമായ പൊടിക്കാറ്റ് കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളത് പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം

16 MARCH 2022 03:28 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ വളരെ ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വടക്കന്‍ മേഖലകളില്‍ ശീതതരംഗത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജ്യത്തുടനീളം തന്നെ താപനില ഗണ്യമായി കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. തബുക്, ഹൈല്‍, അല്‍ ജൗഫ്, നോര്‍ത്തേണ്‍ ബോര്‍ഡര്‍ തുടങ്ങിയ മേഖലകളില്‍ താപനില മൈനസ് മൂന്ന് വരെ താഴുന്നതാണ്. ഈ ആഴ്ച അവസാനം വരെ ശീതതരംഗം നീണ്ടുനില്‍ക്കുമെന്നാണ് പ്രവചനം പറയുന്നത്.

അതോടൊപ്പം തന്നെ മാര്‍ച്ച് 15 മുതൽ 18 വെള്ളിയാഴ്ച വരെയാണ് ശീതതരംഗം നീണ്ടുനില്‍ക്കുക. ഇതിന്റെ പ്രഭാവം കാരണം അല്‍ ഖാസിം, അല്‍ ശര്‍ഖിയ, റിയാദ് മുതലായ മേഖലകളില്‍ താപനില നാല് ഡിഗ്രി വരെ താഴുന്നതാണ്. ശീതതരംഗത്തിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, തബുക്, മദീന, അല്‍ ജൗഫ്, ഹൈല്‍, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, അല്‍ ഖാസിം തുടങ്ങിയ ഇടങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള അതിശക്തമായ പൊടിക്കാറ്റ് കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

അതോടൊപ്പം തന്നെ സൗദിയിലെ വിവിധ മേഖലകളിൽ ശക്തി പ്രാപിച്ച പൊടിക്കാറ്റ് ഉണ്ടായിരിക്കും എന്ന് സൗദി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഇത് തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. സൗദിയിലെ മിക്ക സ്ഥലങ്ങളിലേയും താപനില കുറയുമെന്നാണ് സൂചന. ഇതുമൂലം സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയും. ദൂരക്കാഴ്ച കുറയുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കിഴക്കൻ പ്രവിശ്യ, അൽഖസീം, റിയാദ്, ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, ജീസാൻ, അൽ ബഹ,അസീർ, നജ്‌റാൻ, മക്ക, മദീന എന്നിവിട ങ്ങളിലാണ് പൊടിക്കാറ്റ് ശക്തമായി തുടരുന്നത്. ചില പ്രദേശങ്ങളിൽ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

വടക്കൻ അതിർത്തി മേഖല, തബൂക്ക്, അൽജൗഫ്, ഹാഇൽ മേഖലകളിലെ ചില ഭാഗങ്ങളിലും താപനില ഒന്ന് മുതൽ ആറ് വരെ ഡിഗ്രി സെൽഷ്യസിനിടയിൽ എത്തും. കാറ്റിന്റെ വേഗത വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 60 വരെ കിലോമീറ്റർ വേഗതയിൽ ആയിരിക്കും. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 30 വരെ കിലോമീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. കടലിൽ തിരമാലയുടെ കൂടാനും സാധ്യതയുണ്ട്. ഒന്നര മുതൽ രണ്ടര മീറ്റർ വരെ വടക്കുഭാഗത്തും മൂന്ന് മീറ്റർ മധ്യഭാഗത്തും ഒന്ന് മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ തെക്ക് ഭാഗത്തും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലവിൽ അറിയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (14 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (15 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (19 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (24 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (26 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (33 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends