ഒരു മാസം മുൻപ് അച്ഛനായി എന്ന വാർത്ത! 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ നേടി മലയാളി യുവാവ് താരമായി; ബുധനാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പിൽ ശംസീര്‍ പുരയ്ക്കലിനെ തേടി ഭാഗ്യമെത്തി, നേടിയത് 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ, ഇത് വായിക്കുന്ന എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്ന് ഷംസീർ
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. ചിലർക്ക് നിരാശ മാത്രം നൽകുന്നെങ്കിലും പിന്നെയും പിന്നെയും എടുക്കാൻ മോഹിപ്പിക്കും വിധം അവസരങ്ങൾ നൽകുകയാണ് അധികൃതർ. ഗൾഫിൽ മാത്രമല്ല ലോകമെമ്പാടുമുള്ള നിരവധിപേരാണ് ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത്. പ്രവാസികൾക്കിടയിൽ ട്രോളുകളായി രൂപപ്പെട്ടു വരുന്ന ബിഗ് ടിക്കറ്റ് നിങ്ങൾ കരുതുംപോലെ ചില്ലറക്കാരനല്ല. മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളാണ്.
അതായത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് ലക്ഷം ദിര്‍ഹം അതായത് 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ നേടി മലയാളി യുവാവ് താരമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ശംസീര്‍ പുരയ്ക്കലിനെ തേടി ഇത്തരത്തിൽ ഒരു ഭാഗ്യമെത്തിയത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‌റയാണ് ശംസീറിനെ വിളിച്ചത്.
2022 തനിക്ക് ഭാഗ്യം കൊണ്ടുവന്ന വര്‍ഷമാണെന്നാണ് ശംസീര്‍ ഇതിനോട് പ്രതികരിച്ചത്. 'ഒരു മാസം മുമ്പാണ് താനൊരു അച്ഛനാവാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത തേടിയെത്തിയത്. തൊട്ടുപിന്നാലെ 60 ലക്ഷത്തിന്റെ ഭാഗ്യവുമെത്തി. ഏഴ് എന്ന സംഖ്യയാണ് എപ്പോഴും ഭാഗ്യം കൊണ്ടുവരുന്നത്. ബിഗ് ടിക്കറ്റില്‍ എടുത്തതും രണ്ട് ഏഴുകള്‍ അടങ്ങിയ നമ്പര്‍ ആയിരുന്നു', വിജയിയായതിന് പിന്നാലെ ശംസീര്‍ പങ്കുവയ്ക്കുകയുണ്ടായി.
തന്റെ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശംസീര്‍ ടിക്കറ്റ് എടുത്തത്. ഈ പ്രതിവാര സമ്മാന തുകയും അവരുമായി പങ്കുവെയ്ക്കുമെന്ന് ശംസീര്‍ പറയുകയുണ്ടായി. ലണ്ടനില്‍ പോയി എംബിഎ പഠനം നടത്തുകയെന്ന തന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നം ഇപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയിലെ വിഹിതം ഉപയോഗിച്ച് സാധ്യമാകുമെന്നാണ് ശംസീറിന്റെ ഏറ്റവും വലിയ സന്തോഷം എന്നത്. ഇത് വായിക്കുന്ന എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് അഭ്യര്‍ഥനയെന്നും എല്ലാവര്‍ക്കും സമ്മാനം ലഭിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ 1.5 കോടി ദിര്‍ഹം (30 കോടി രൂപ) സമ്മാനം നല്‍കുന്ന ഫന്റാസ്റ്റിക് 15 മില്യണ്‍ നറുക്കെടുപ്പിലേക്ക് മാര്‍ച്ച് 14 ന് എടുത്ത ടിക്കറ്റിലൂടെയാണ് ശംസീറിനെ തേടി പ്രതിവാര നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത്. ഈ സമ്മാനത്തിന് പുറമെ ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലും വിജയി ആകാനുള്ള അവസരം ശംസീറന് ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























