Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം

കുതിച്ചു ചാടി പ്രവാസികൾ; ഇത് യുഎഇയുടെ സുവർണ്ണനിമിഷം, ദുബായ് എക്‌സ്‌പോ 2020 സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധന! 20 ദശലക്ഷം സന്ദർശനങ്ങൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തി എക്സ്പോ 2020, ഇത്രയധികം ജനപ്രീതി നേടിയതിൽ തങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്‌സ്‌പോ 2020 ദുബായുടെ സഹവര്‍ത്തിത്വ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ

20 MARCH 2022 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ചരിത്രക്കുതിപ്പിലേക്ക് യുഎഇയുടെ സ്വന്തം ദുബായ് എക്‌സ്‌പോ 2020. ഇവിടം സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 20 ദശലക്ഷം സന്ദർശനങ്ങൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിലാണ് എക്സ്പോ എത്തിനിൽക്കുന്നത്. ലോകത്തെ ആകമാനം വിറപ്പിച്ച കോവി‍ഡ്19 ഭീതിക്കിടയിലും ഏറ്റവും വലിയ ആഗോള സമ്മേളനത്തിനായി യുഎഇയിൽ ലോകത്തെ ഒന്നിച്ചുനിർത്തി സൃഷ്ടിച്ച വിസ്മയ നേട്ടമെന്ന് അധികൃതർ ഇതിനെ വിശേഷിപ്പിക്കുകയാണ്. സമാനതകളില്ലാതെ സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾ സംയോജിപ്പിച്ച്, അറബ് ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്ത ഏറ്റവും വലിയ പരിപാടിയായി എക്സ്പോ 2020 ദുബായ് മാറി.

അങ്ങനെ ഇന്ത്യയടക്കം 192 രാജ്യങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികൾ പ്രദർശിപ്പിച്ചാണ് ഒത്തുചേര്‍‌ന്നത്. ലോകനേതാക്കൾ, അത്യാധുനിക കണ്ടുപിടുത്തങ്ങൾ, കായിക താരങ്ങൾ, ഗ്രാമി അവാർഡ് നേടിയ കലാകാരന്മാർ, അവിശ്വസനീയമായ വാസ്തുവിദ്യ, അറബ് സൂപ്പർസ്റ്റാറുകൾ, ആഗോള പാചകരീതി, ഓരോ ദിവസവും പുതിയതും വ്യത്യസ്തവുമായ പരിപാടികൾ എന്നിവയടക്കം ഈ മേഖലയിലെ 32,000 പരിപാടികളാണ് ഇതിനോടകം തന്നെ അരങ്ങേറിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ചലച്ചിത്ര താരങ്ങളും കേന്ദ്ര മന്ത്രിമാരുമടക്കം ഒട്ടേറെ പ്രമുഖർ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവർ സംഗീതാസ്വാദകരെ പ്രകമ്പനം കൊള്ളിച്ചു.

അതായത് 2013-ൽ തന്നെ ഈ യാത്ര ആരംഭിക്കുമ്പോഴും അതിനുമുമ്പ് എക്‌സ്‌പോ 2020 ദുബായ്‌ക്കായി തങ്ങൾ ബിഡ് തയാറാക്കുമ്പോഴും ആഗോള സമ്മേളനത്തിനായി ലോകത്തെ ദുബായിലേയ്ക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കം മനസിൽ നടത്തിക്കഴിഞ്ഞിരുന്നുവെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും എക്‌സ്‌പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് അൽ മക്തൂം മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങൾ ഈ സ്വപ്നം സാക്ഷാത്കരിച്ചുവെന്നത് ഇതിനകം തെളിയിച്ചു. എന്നാൽ ഇത്രയും കാലത്തെ പ്രയത്നത്തോടും കഠിനാധ്വാനത്തോടും ലോകം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ യഥാർഥ സാക്ഷ്യമാണിത്. ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തെവിടെയായിരുന്നാലും അവരുടെ എക്സ്പോ 2020 ദുബായ് ഓർമകൾ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും പങ്കിടുമെന്ന് വിശ്വസിക്കുന്നു.

എക്‌സ്‌പോ 2020 ദുബായ് ഇത്രയധികം ജനപ്രീതി നേടിയതിൽ തങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്'- എന്നും യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്‌സ്‌പോ 2020 ദുബായുടെ സഹവര്‍ത്തിത്വ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ പറഞ്ഞു. ശ്രദ്ധേയമായ എന്തെങ്കിലും കാണാനും ആസ്വദിക്കാനും മാത്രമല്ല, സാമൂഹികവും പാരിസ്ഥിതികവുമായ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും വഴിയൊരുങ്ങിയിട്ടുണ്ട്.

 

 

അതേസമയം എക്‌സ്‌പോ 2020 ദുബായെ പിന്തുണയ്ക്കാൻ ആഭ്യന്തര സന്ദർശകർ രംഗത്തിറങ്ങിയതായും അതിഥികളിൽ 70 ശതമാനവും യുഎഇയിൽ നിന്നാണെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികൾ 2.8 ദശലക്ഷത്തിലേറെ തവണ സന്ദർശിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുകയുണ്ടായി. എക്‌സ്‌പോ 2020 ദുബായ് ഇനി 13 ദിവസം കൂടിയാനുള്ളത്. ഈ മാസം 31ന് ആഗോള സംഗമത്തിന് തിരശ്ശീലവീഴും. അതുവരേയ്ക്കും ഒട്ടേറെ മികച്ച പരിപാടികൾ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

Malayali Vartha Recommends