Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഗൾഫിലെ പ്രവാസികൾക്ക് ഇന്ത്യയുടെ സമ്മാനം; യുഎഇയിൽ താമസിക്കുന്ന അല്ലെങ്കിൽ വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് പണം ഓൺലൈനായി കൈമാറുന്നതിന് ഇനി യുപിഐ, ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീടെയിൽ സ്റ്റോറുകളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്‌ക്കാൻ സാധിക്കും...

25 APRIL 2022 05:02 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നാട്ടിൽ പണമയക്കാൻ ഇതാ മറ്റൊരു വഴി കൂടി. നാളിതുവരെയും പ്രവാസികൾ നാട്ടിൽ പണമയക്കാൻ മണിയായി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ സമീപിക്കുകയും ഓരോ തവണ പണമയക്കുമ്പോഴും അതിൽ നിന്നും ഒരു വിഹിതം സർവീസ് ചാർജ് ആയി നൽകുകയും ചെയ്യുന്നതിലൂടെ ഒരു വലിയ കടമ്പ തന്നെയാണ് കടന്നിരിക്കുന്നത്. ഇതിനായി പലപ്പോഴും നീണ്ട വരികളിലൊക്കെയും കാത്ത് നിന്ന് സമയം കളയുകയും ചെയ്തിരുന്നു. ആയതിനാൽ തന്നെ ഇത് ഏറെ ആശ്വാസകരമാകുന്ന വാർത്തയാണ് എന്നതാണ്...

ഇപ്പോഴിതാ യുഎഇയിൽ താമസിക്കുന്ന അല്ലെങ്കിൽ വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് പണം ഓൺലൈനായി കൈമാറുന്നതിന് ഇനി യുപിഐ(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീടെയിൽ സ്റ്റോറുകളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇനിമുതൽ പണമടയ്‌ക്കാവുന്നതാണ്. പണമിടപാടുകൾ നടത്തുന്നതിനായി തന്നെ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈൽ ആപ്പ് എന്നിവ ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന.

ഇത്തരത്തിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനെത്തുന്ന ഇന്ത്യക്കാർക്ക് ഇത് വളരെയധികം ഉപകാരപ്രദമാകുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് സിഇഒ റിതേഷ് ശുക്ല വ്യക്തമാക്കുകയുണ്ടായി. എന്നാൽ യുഎഇയിൽ എല്ലായിടത്തും ഈ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകൾ ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ മാത്രമേ ഇത് സ്വീകരിക്കുകയുള്ളു.

ഇതുകൂടാതെ യുപിഐ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഭീം പോലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകളും മൊബൈലിൽ ഉണ്ടെങ്കിലേ ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

 

 

അതേസമയം ഇതുമൂലം ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത ഇടപാടുകൾ നടത്താനായി എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻഐപിഎൽ നിരവധി അന്താരാഷ്‌ട്ര സാമ്പത്തിക സേവന ദാതാക്കളുമായി പങ്കാളിത്തതിൽ ഏർപ്പെട്ടിട്ടുമുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ ഇതിനോടകം തന്നെ അംഗീകരിച്ചിട്ടുണ്ട്. ഈ വർഷാവസാനം സിംഗപ്പൂരിൽ ഇത് അംഗീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (2 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (2 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (2 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (3 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (5 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (6 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (7 hours ago)

Malayali Vartha Recommends